തമിഴ്നാട്ടുകാരനാണെങ്കിലും മലയാള സിനിമയിലെ പ്രിയപ്പെട്ട നടനാണ് ബാല. വലിയൊരു സിനിമാ കുടുംബത്തില്‍ ജനിച്ച ബാല മലയാളത്തിലേക്ക് വന്നതോടെയാണ് കരിയറില്‍ ഉയര്‍ച്ച നേടുന്നത്. തമിഴ് കലര്‍ന്ന മലയാളഭാഷ സംസാരിച്ച് നടന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ബാല കേരളം വിട്ട് പോകാതെ കൊച്ചിയിൽ സെറ്റിൽഡായിരിക്കുന്നതും. ആരോഗ്യത്തിലും കരിയറിലും കുറച്ച് കൂടി ശ്രദ്ധ കൊടുത്തിരുന്നുവെങ്കിൽ മലയാളത്തിലെ യുവ താരനിരയിൽ ശോഭിച്ച് നിൽക്കാൻ ബാലയ്ക്കും കഴിയുമായിരുന്നു. എന്നാൽ ഗായിക അമൃത സുരേഷുമായുള്ള വിവാഹ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടായതോടെയാണ് ബാലയുടെ കരിയറിലും പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത്. ഒരു വർഷം മുമ്പാണ് കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബാല കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മരണത്തെ മുഖാമുഖം കണ്ടിട്ടാണ് ബാല ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഗുരുതരമായ കരൾ രോഗം മൂലം ആശുപത്രിയിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിഞ്ഞതിനെ കുറിച്ചെല്ലാം പലപ്പോഴായി ബാല തന്നെ തുറന്ന് പറഞ്ഞിരുന്നു.
സോഷ്യൽമീഡിയയിൽ സജീവമായ ബാല ഏക മകൾ പാപ്പു എന്ന് വിളിപ്പേരുള്ള അവന്തികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഹാപ്പി ബർത്ത് ഡെ പാപ്പു… പാപ്പു സ്നേഹത്തിന് ജീവിതത്തിൽ വലിയ വിലയുണ്ട്. കാരണം മരണം ഉറപ്പിച്ചിരുന്നപ്പോൾ പാപ്പു എന്നെ കാണാൻ വന്നു. അതോടെ ഞാൻ ജീവനോടെ തിരിച്ചെത്തി. ഇപ്പോൾ ഞാൻ മോളേ… നിന്റെ പിറന്നാളിന് നിന്നെ വിഷ് ചെയ്യുന്നു. പ്രതീക്ഷയുണ്ട്… പാപ്പു എന്നെ വിളിക്കുമെന്ന്. ആ ഒരു പ്രതീക്ഷയോടെ ഈ അപ്പ ജീവനോടെ ഇരിക്കും. തീർച്ചയായും എന്റെ മനസിലെ സ്നേഹം സത്യമാണെങ്കിൽ നീ കണ്ടിരിക്കും ഈ എന്നെ വിളിച്ചിരിക്കും. വിളിച്ചില്ലെങ്കിലും എന്റെ മരണത്തിനുശേഷമെങ്കിലും പാപ്പു എന്നെ വന്നു കാണണം. അച്ഛൻ എപ്പോളും നിന്റെ കൂടെയുണ്ട്… ലവ് യു ഡാ… ഉമ്മ… എന്നാണ് ബാല പറഞ്ഞത്. പ്രിയപ്പെട്ടവർ ജീവിച്ചിരിക്കുമ്പോഴാണ് അവരോട് സ്നേഹം കാണിക്കേണ്ടത്. അല്ലാതെ മരിച്ചശേഷമല്ലെന്നും വീഡിയോയിൽ ബാല കുറിച്ചു. നടന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേർ പാപ്പുവിന് പിറന്നാൾ ആശംസിച്ച് എത്തി.
മുൻ ഭാര്യ അമൃത സുരേഷുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം മകളുടെ സംരക്ഷണം അമൃതയ്ക്കാണ്. ഒരു സമയം വരെ ബാലയ്ക്ക് മകളെ കാണാൻ അനുവാദം കോടതി നൽകിയിരുന്നു. എന്നാൽ പിന്നീട് അതും അവസാനിച്ചു. ഏറെ നാളുകൾക്കുശേഷം ഒരു വർഷം മുമ്പ് ആശുപത്രിയിൽ കരൾ രോഗം മൂർച്ഛിച്ച് കിടന്നപ്പോഴാണ് ബാലയെ കാണാൻ അവന്തിക എത്തിയത്. അന്ന് മകൾ തന്നെ കാണാൻ വന്നത് വലിയ ആശ്വാസമായിരുന്നുവെന്ന് ബാല തന്നെ പിന്നീട് പറഞ്ഞിരുന്നു. 2010ലാണ് ബാലയും അമൃതയും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അമൃതയുമായി വേർപിരിഞ്ഞശേഷം ബാല ഡോ.എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. അമൃത പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലുമായിരുന്നു. മകളെ മനപൂർവം അമൃത തന്നെ കാണിക്കാത്തതാണെന്ന തരത്തിൽ പലപ്പോഴായി ബാല ആരോപണം ഉന്നയിച്ച് എത്തിയിരുന്നു. ഇതിന് താനും ബാലയും തമ്മിലുള്ള വിവാഹമോചനത്തിന്റെ സമയത്ത് ഒപ്പിട്ട നിബന്ധനകള്‍ അടക്കം പുറത്ത് വിട്ട് അമൃത മറുപടി നൽകിയിരുന്നു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...