
Malayalam
ജഗദീഷ് മാത്രമല്ല, മമ്മൂട്ടിക്കും മാധ്യമങ്ങളെ കാണാൻ താൽപര്യമില്ലായിരുന്നു- ലിബർട്ടി ബഷീർ
ജഗദീഷ് മാത്രമല്ല, മമ്മൂട്ടിക്കും മാധ്യമങ്ങളെ കാണാൻ താൽപര്യമില്ലായിരുന്നു- ലിബർട്ടി ബഷീർ

കഴിഞ്ഞ ദിവസമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പത്രസമ്മേളനം വിളിച്ച് ചേർക്കണമെന്ന മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നിർദ്ദേശത്തെ എതിർത്തത് ജഗദീഷ് എന്നായിരുന്നു ഫെഫ്ക ഭാരവാഹി ജോസ് തോമസിന്റെ വെളിപ്പെടുത്തൽ. എന്നാലിപ്പോഴിതാ ജഗദീഷ് മാത്രമല്ല, മമ്മൂട്ടിക്കും മാധ്യമങ്ങളെ കാണാൻ താൽപര്യമില്ലായിരുന്നുവെന്നാണ് ജഗദീഷ് തന്നോട് പറഞ്ഞതെന്ന തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് ലിബർട്ടി ബഷീർ. ‘എടുത്ത് ചാടി ഒരു പത്രസമ്മേളനം നടത്തേണ്ടെന്നായിരുന്നു തീരുമാനം. ജഗദീഷ് പറഞ്ഞത് കൊണ്ട് മാത്രം തീരുമാനമെടുക്കുന്നത് നടക്കാത്ത കാര്യമാണ്.
മമ്മൂട്ടി കൂടി പറഞ്ഞതോടെയാണ് പെട്ടെന്നുള്ള പത്രസമ്മേളനം വേണ്ടെന്ന് തീരുമാനിച്ചത് എന്നാണ് ജഗദീഷ് തന്നോട് പറഞ്ഞത്. ചെയ്തത് നല്ല കാര്യമാണ്. കാരണം ആ വിഷയം കൃത്യമായി പഠിക്കാതെ എടുത്ത് ചാടി ഒരു തീരുമാനം എടുക്കുന്നത് തിരിച്ചടിയായേനെ. മോഹൻലാൽ ഇതിലും വലിയ വിഷയം വന്നാലും യാതൊരു അഭിപ്രായവും പറയാത്ത വ്യക്തിയാണ്. വർഷങ്ങളായി അദ്ദേഹത്തെ അറിയാം എനിക്ക്. മറ്റുള്ളവർ പറഞ്ഞാൽ അത് അനുസരിക്കുന്നതാണ് രീതി. പ്രത്യേകിച്ച് മമ്മൂക്കയൊക്കെ പറയുമ്പോൾ അനുസരിക്കും. സിദ്ധിഖ് പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ജഗദീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സിദ്ധിഖ് പറഞ്ഞത് തെറ്റായിപ്പോയെന്ന തോന്നൽ എനിക്കും ഉണ്ടായിരുന്നു. സിദ്ധിഖിനെ സംബന്ധിച്ച് അത്തരം പത്രസമ്മേളനം നടത്തിയൊക്ക ഒരു പരിചയക്കുറവ് ഉണ്ട്. അതേസമയം ജഗദീഷ് ഒരു അധ്യാപകനാണ്. എങ്ങനെ, എന്ത് സംസാരിക്കണമെന്ന് വ്യക്തതയുണ്ട് അദ്ദേഹത്തിന്’, ലിബർട്ടി ബഷീർ വ്യക്തമാക്കി.
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...