
Malayalam
രഞ്ജിത്ത് രാജി വെച്ചേക്കുമെന്ന് സൂചന; വാഹനത്തിൽ നിന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ ബോർഡ് നീക്കം ചെയ്തു
രഞ്ജിത്ത് രാജി വെച്ചേക്കുമെന്ന് സൂചന; വാഹനത്തിൽ നിന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ ബോർഡ് നീക്കം ചെയ്തു

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടൻ രഞ്ജിത്തിനെതിരെ കടുത്ത ആരോപണവുമായി ബംഗാളി നടി രംഗത്തെത്തിയിരുന്നത്. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. രഞ്ജിത്തിന്റെ ഔദ്യോഗിക വാഹനത്തിൻറെ ബോർഡ് നീക്കം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന ബോർഡ് നീക്കം ചെയ്ത ഔദ്യോഗിക വാഹനം രഞ്ജിത്തിൻറെ വയനാട്ടിലെ റിസോർട്ടിൽ നിന്നും കൊണ്ടു പോവുകയും ചെയ്തു.
മമ്മൂട്ടിയോടൊപ്പം ഒരു മലയാള സിനിമയിൽ അഭിനയിക്കാനായിരുന്നു തന്നെ വിളിച്ചത് എന്നാണ് ശ്രീലേഖ പറഞ്ഞത്. ആ സമയത്ത് ഞാൻ ചില വ്യക്തിപരമായ പ്രശ്നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അതിൽ നിന്നും പുറത്ത് കടക്കുക എന്നതും, മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് വലിയ കാര്യമായതിനാലും ഞാൻ തയ്യാറായി.
എനിക്ക് സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഏറെ ഇഷ്ടമാണ്, പ്രത്യേകിച്ച് മലയാളം സിനമകളിൽ. അതുകൊണ്ടു തന്നെ ഞാൻ രാവിലെ തന്നെ സംവിധായകനെ കണ്ടു. രാവിലെ ഫോട്ടോഷൂട്ടുണ്ടായിരുന്നു. വസ്ത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചുമൊക്കെയുള്ള ചർച്ചകളും നടന്നിരുന്നു. ഇവിടെ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റും നല്ല താമസസൗകര്യവും ഒരുക്കിയിരുന്നു അവർ.
വൈകുന്നേരം എന്നെ വീണ്ടും വിളിച്ചു. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. ഞാൻ അകത്തേക്ക് ചെന്നു. ബാൽക്കണിയിലായിരുന്നു ഞങ്ങൾ.
ആദ്യം അദ്ദേഹം എന്റെ വളകളിലൂടെ കയ്യോടിച്ചു. ചിലപ്പോൾ വളകൾ കണ്ട കൗതുകം കൊണ്ടാകാം എന്ന് ഞാൻ കരുതി. സ്വയം ശാന്തായാകാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഇത് എവിടെ വരെ പോകും എന്ന് നോക്കമല്ലോ. ഒരുപക്ഷെ വളരെ നിഷ്കളങ്കമായ പ്രവർത്തിയാണെങ്കിലോ? എന്ന് ഞാൻ ചിന്തിച്ചു.
എന്നാൽ ഞാൻ പ്രതിഷേധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ എന്റെ മുടിയിൽ തലോടാൻ തുടങ്ങി. ശേഷം അയാളുടെ സ്പർശനം എന്റെ കഴുത്തിലേയ്ക്ക് നീണ്ടു. അതോടെ ഞാൻ പെട്ടെന്ന് തന്നെ ആ മുറിയിൽ നിന്നിറങ്ങിയോടി. ടാക്സി വിളിച്ചാണ് ഹോട്ടലിലേക്ക് പോയത്. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല.എന്നും നടി പറയുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...