
Movies
ദേശീയ പുരസ്കാര വേളയിൽ തിളങ്ങി ബ്രഹ്മാസ്ത്ര; നേടിയത് നാല് പുരസ്കാരങ്ങൾ
ദേശീയ പുരസ്കാര വേളയിൽ തിളങ്ങി ബ്രഹ്മാസ്ത്ര; നേടിയത് നാല് പുരസ്കാരങ്ങൾ
Published on

ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, നാഗാർജുന എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
ഇപ്പോഴിതാ 70-ാം ദേശീയ പുരസ്കാര വേളയിൽ നാല് പുരസ്കാരങ്ങൾ സ്വന്തമാക്കിയരിക്കുകയാണ് ബ്രഹ്മാസ്ത്ര ടീം. ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിംമിംഗ് ആൻഡ് കോമിക്സ്, മികച്ച വിഎഫ്എക്സ് എന്നീ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. പ്രീതമാണ് മികച്ച സംഗീത സംവിധായകൻ. ബ്രഹ്മാസ്ത്രയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് അദ്ദേഹം തന്നെയായിരുന്നു.
ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്നതായിരുന്നു ചിത്രത്തിലെ വിഎഫ്എക്സ്. 150 കോടി രൂപയാണ് ഇതിന് വേണ്ടി മാത്രം ചെലവഴിച്ചത്. DNEG-Prime focus company ആണ് ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികൾ പൂർത്തിയാക്കിയത്. റാ വണ്ണിന് ശേഷം മികച്ച രീതിയിൽ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് ചെയ്ത് ചിത്രം ബ്രഹ്മാസ്ത്രയാണ്. 410 കോടി രൂപ ചെലവിലാണ് ചിത്രം പുറത്തെത്തിയത്.
അതേസമയം, ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിലാവും തുടർ ഭാഗങ്ങൾ വരികയെന്നും രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം ഒരുമിച്ചാകും നടക്കുകയെന്നും അയൻ മുഖർജി അറിയിച്ചിരുന്നു. ബ്രഹ്‍മാസ്ത്ര ട്രിലജിയുടെ ആദ്യ ഭാഗത്തിൻറെ പേര് ശിവ എന്നായിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൻറെ പേര് ദേവ് എന്നാണ്. ഈ ഭാഗം 2026 ഡിസംബറിലും മൂന്നാം ഭാഗം 2027 ഡിസംബറിലും തിയറ്ററുകളിൽ എത്തും.
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...