Movies
തങ്കലാന്റെ വിജയം വളരെ വലുതായിരിക്കും; തങ്കലാന് ആശംസകളുമായി സൂര്യ
തങ്കലാന്റെ വിജയം വളരെ വലുതായിരിക്കും; തങ്കലാന് ആശംസകളുമായി സൂര്യ
തെന്നിന്ത്യയുടെ സ്വന്തം ചിയാൻ വിക്രം നായകനായി എത്തുന്ന ചിത്രമാണ് തങ്കലാൻ. ഇതിനോടകം തന്നെ ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളും നടന്റെ മേക്കോവറുകളുമെല്ലാം സേഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തങ്കലാണ് ആശംസകളുമായി എത്തിയിരിക്കുകയാണ് സൂര്യ.
തങ്കലാന്റെ വിജയം വളരെ വലുതായിരിക്കും എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇതേ കുറിച്ച് പറയുന്നത്. ആഗസ്റ്റ് 15 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങ് നാല് കോടി കടന്നുവെന്നാണ് വിവരം.
പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‍സിൽ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നതെന്നാണ് വിവരം. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. ഗെറ്റപ്പുകൾ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ചിയാൻ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളിലൊന്നാണ് തങ്കലാനിലേത്.
മെൽ ഗിബ്സൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്റ്റോ’ പോലുള്ള സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിനായി പാ. രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്. പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും ബാനറിൽ ജ്ഞാനവേൽ രാജയാണ് ചിത്രത്തിന്റെ നിർമ്മാണം. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.