
Malayalam
മോഹൻലാലിനെ അധിക്ഷേപിച്ച സംഭവം; ചെകുത്താന് ജാമ്യം
മോഹൻലാലിനെ അധിക്ഷേപിച്ച സംഭവം; ചെകുത്താന് ജാമ്യം

കഴിഞ്ഞ ദിവസമായിരുന്നു വയനാട്ടിലെ ദുരന്തമുഖത്തെത്തിയ നടൻ മോഹൻലാലിനെ അധിക്ഷേപിച്ച സംഭവത്തിൽ ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടർ അടക്കമുള്ള എല്ലാ ഉപതരണങ്ങളും പിടിച്ചെടുത്തായിരുന്നു അറസ്റ്റ്.
ഇപ്പോഴിതാ അജുവിന് ജാമ്യം ലഭിച്ചുവെന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. തിരുവല്ല പൊലീസ് ആണ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖിന്റെ പരാതിയിലാണ് മോഹൻലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസെടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്.
അജു അലക്സ് മോഹൻലാലിന്റെ വയനാട് സന്ദർശനത്തിന് ശേഷം കടുത്ത അധിക്ഷേപമാണ് നടത്തിയത്. സമൂഹമാധ്യത്തിൽ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിൻറെ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടിയുള്ള പരാമർശങ്ങൾ നടത്തിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ഇത് ആദ്യമായല്ല അജു മോഹൻലാലിനെ അധിക്ഷേപിച്ച് രംഗത്തെത്തുന്നത്.
മോഹൻലാലിനെതിരായ അജു അലക്സിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു;
ഇത്രേം പട്ടാളക്കാർ ഒരാളുടെ പിറകെ, അതും ദുരിദ മുഖത്ത്, രക്ഷ പ്രവർത്തണത്തിന് ഇടയിൽ. എല്ലാം കഴിഞ്ഞു ദൗത്യത്തിന് അവസാനം എടുക്കേണ്ട സെൽഫി ആൻഡ് ഫോട്ടോഷൂട്ട് വിത്ത് എ സെലിബ്രിറ്റി പോലും എടുത്ത് പോസ്റ്റ് ഇട്ടതും കണ്ടു. പ്രൊഫഷണൽ എത്തിക്സ് ഇല്ലാത്ത പോലെ തോന്നുന്നു. ഒരു സെലിബ്രിറ്റിക്ക് മണിക്കൂറുകളോളം രക്ഷാപ്രവർത്തനത്തേക്കാൾ മുൻഗണന നൽകുന്നത് നിർണായക സമയവും പണവും പാഴാക്കലാണ്.
എന്തിന് പട്ടാളത്തിന് ഇതിന്റെ ഇടയിൽ മോഹൻലാൽലിന്റെ ഉപദേശം ആവശ്യം. ഇനി പട്ടാളത്തിന് ആവേശം ഊർജം ഓക്കെ ഉണ്ടാക്കാൻ ഒരു സിനിമാനടൻ വരണം എന്നുണ്ടോ? മിലിറ്ററി യൂനിഫോം ഇട്ട് ഇങ്ങനെ ഒരു അവസരത്തിൽ മോഹൻലാൽ അവിടെ എത്തേണ്ട ആവശ്യം പട്ടാളത്തിന് ഉണ്ടോ?
പാഴാകുന്ന സമയം എന്നല്ലാതെ വേറെ എന്ത് പ്രയോജനം ആണ് ഉള്ളത്? പണപ്പിരിവിൽ കൂടുതൽ കൊടുത്തത് മോഹൻലാലോ അതോ പൊതുജനമോ അതോ ഗവൺമെന്റോ? കൂട്ടത്തിൽ ഏറ്റവും മികച്ച സൈനികൻ അല്ലങ്കിൽ ഇങ്ങനെ ഓപ്പറേഷൻസ് മുൻപ് ചെയ്ത് പരിചയവും ഉള്ളത് മോഹൻലാലിനോ? എന്താണ് ഇയാളുടെ യോഗ്യത? എന്താണ് ഇയാളുടെ പ്രവർത്തന പരിചയം? എന്താണ് പട്ടാളത്തിന് ഇതിൽ ഉള്ള നേട്ടം? രക്ഷ പ്രവർത്തനത്തിൽ ഇയാൾ വരുത്തിയ മാറ്റം അല്ലെങ്കിൽ മെച്ചപ്പെടുത്തിയത് എന്ത്? വെറുതെ വന്ന് കാണുന്നതിലും എത്രയോ നന്നായി ടിവിയിൽ കാണാം.
എന്താണ് സംഭാവന എന്ന് മോഹൻലാൽ മീഡിയയോട് പറയുന്നത് 3 കോടി എന്നാണ്. അത് കൊടുക്കാൻ പോയതാണെങ്കിൽ പട്ടാളത്തിന്റെ സമയം അതുപോലെ തന്നെ കൃത്യനിർവഹണത്തിന് തടസവും ഉണ്ടാക്കിയത് എന്തിന്? റിട്ടയർമെന്റ് പ്രായം കഴിഞ്ഞവർ ഇങ്ങനെ ഉള്ള മേഖലകളിൽ പ്രവർത്തിക്കുന്നത് പ്രയോഗിക്കാം ആണോ? ആരോഗ്യവും ധൈര്യവും ഉള്ള ചെറുപ്പകാർ പണി ചെയ്യുന്നുണ്ടല്ലോ? മറ്റേതൊക്കെ രാജ്യങ്ങളിൽ ഇങ്ങനെ ഉള്ള സമയത്ത് സിനിമ നടന്മാർ ഇറങ്ങി ചെന്ന് ഇങ്ങനെ കാണിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്?’, എന്നായിരുന്നു പോസ്റ്റ്.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...