Connect with us

ദയവായി പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കുക, ഉള്ളിന്റെ ഉള്ളിൽ ഒരു ആന്തൽ; പോസ്റ്റുമായി അഭിരാമി സുരേഷ്

Social Media

ദയവായി പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കുക, ഉള്ളിന്റെ ഉള്ളിൽ ഒരു ആന്തൽ; പോസ്റ്റുമായി അഭിരാമി സുരേഷ്

ദയവായി പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കുക, ഉള്ളിന്റെ ഉള്ളിൽ ഒരു ആന്തൽ; പോസ്റ്റുമായി അഭിരാമി സുരേഷ്

വയനാട് ഉരുൾപൊട്ടലിന്റെ നടുക്കത്തിലും വേദനയലും ആണ് കേരളക്കര. ഇന്നലെവരെ കേരളത്തിന്റെ അതിമനോഹരമായിരുന്ന ഒരു ​ഗ്രാമം ഇന്ന് അപ്രത്യക്ഷമായിരിക്കുകയാണ്, കൂടെ ഒരുപാട് മനുഷ്യരും. അപ്രതീക്ഷിത ​ദുരന്തത്തിന്റെയും അപ്രതീക്ഷിത വേർപാടിന്റെയും ഇടയിൽ പതറിയിരിക്കുകയാണ് ജനങ്ങൾ.

ഈ വേളയിൽ നടിയും ​ഗായികയുമായി അഭിരാമി സുരേഷ് പങ്കുവെച്ച് പോസ്റ്റാണ് വൈറലായി മാറുന്നത്. ​

അഭിരാമിയുടെ കുറിപ്പ് ഇങ്ങനെ;

ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല.. കുടുംബവും കഷ്ടപ്പെട്ടുണ്ടാക്കിയ സ്വപ്നഭവനവും കുഞ്ഞുങ്ങളും എല്ലാം മണ്ണോടലിഞ്ഞു എന്നൊക്കെ പറയാൻ തന്നെ ഒരുപാട് വേദനസഹാചനം ആവുന്നു .. രക്ഷാപ്രവർത്തനങ്ങളിലും, സഹായങ്ങളിലും ഒത്തു ചേരാൻ കഴിഞ്ഞില്ലെങ്കിലും, ദയവായി എല്ലാരും വയനാട്ടിലെ ആ പാവങ്ങൾക്കായി മനസ്സുരുകി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു .. ദൈവ വിശ്വാസം വേണമെന്നില്ല, മതം ഒന്നാവണമെന്നില്ല,

മനസ്സുണ്ടെങ്കിൽ ദയവായി പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കുക .. എന്തൊക്കെയോ പറയണം എന്നുണ്ട്, പക്ഷെ, ഉള്ളിന്റെ ഉള്ളിൽ ഒരു ആന്തൽ വരുന്നു.. കൂടുതൽ വലിച്ചു നീട്ടുന്നില്ല.. രക്ഷാപ്രവർത്തകർക്കും അവരുടെ പൂർണാരോഗ്യത്തിനുംകൂടെ നമുക്ക് പ്രാർത്ഥിക്കാം..
നമുക്കൊരുമിച്ചു അവർക്കായി പ്രാർത്ഥിക്കാം.. വയനാടിനായി പ്രാർത്ഥിക്കാം .. പ്രാർത്ഥിക്കണം …

മേപ്പാടിക്കടുത്ത് ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടിയത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചുപോവുകയും ചെയ്തു. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. പുഴക്ക് കുറുകെ ആർമിയും ഫയർഫോഴ്സും ചേർന്ന് താത്കാലിക പാലം നിർമ്മിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം. മഴയും കോടമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുന്നുണ്ട്. നൂറു കണക്കിന് ആളുകൾ മുണ്ടക്കൈയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top