Connect with us

മീനാക്ഷി ഡോക്ടറായത് വെറുതേയല്ല, ദിലീപ് ചെലവാക്കിയത് കോടികൾ; വൈറലായി വീഡിയോ

Malayalam

മീനാക്ഷി ഡോക്ടറായത് വെറുതേയല്ല, ദിലീപ് ചെലവാക്കിയത് കോടികൾ; വൈറലായി വീഡിയോ

മീനാക്ഷി ഡോക്ടറായത് വെറുതേയല്ല, ദിലീപ് ചെലവാക്കിയത് കോടികൾ; വൈറലായി വീഡിയോ

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരപുത്രിയുടെ ബിരുദദാന ചടങ്ങ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു.സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി എത്തി സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി നടന്ന് പോകുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണാനാകുക. ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്.

ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തിരിക്കുന്നത്. ഇനി ഡെർമറ്റോളജിയിൽ സ്പെഷ്യലൈസ് ചെയ്യാനാണ് മീനൂട്ടിയുടെ താൽപ്പര്യം. 1985ൽ സ്ഥാപിതമായ ചെന്നൈയിലെ വൈദ്യപഠന കേന്ദ്രമാണിത്. മീനാക്ഷിയെ കൂടാതെ നിരവധി താരപുത്രിമാരും താരങ്ങളും ഇവിടെ പഠിച്ചിട്ടുണ്ട്. പഠിക്കുന്നുമുണ്ട്.

പിന്നാലെ ഈ സ്ഥാപനത്തെ കുറിച്ചും ഇവിടുത്തെ പഠനചെലവുകളെ കുറിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഇതേ കുറിച്ച് പറയുന്ന ഡാർക്ക്സ് എന്ന യൂട്യൂബ് ചാനലിനെ വീഡിയോയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ പറയുന്നത് പ്രകാരം വൻ തുക തന്നെയാണ് പഠിച്ച് പുറത്തിറങ്ങാൻ ആവശ്യമിട്ടുള്ളത്.

ഞെട്ടിക്കുന്ന ഫീസ് ആണ് പ്രതിവർഷം അടയ്ക്കേണ്ടി വരുന്നതെന്നാണ് കണക്ക്. ഒരു റേഡിയോളജിസ്റ്റ് ആകണമെങ്കിൽ വലിയ മാർക്ക് ഒന്നു വേണ്ടസ പക്ഷേ ഒന്നൊന്നര കോടി രൂപ ഉണ്ടെങ്കിൽ റേഡിയോളജി എടുക്കാമെന്നാണ് വീഡിയോയിൽ പറയുന്നത്. മീനാക്ഷി ഇഅപ്പോൾ അവിടെ തന്നെ റേഡിയോളജിയ്ക്ക് കയറാനാണ് സാധ്യത കൂടുതലെന്നും വീഡിയോയിലെ യുവാവ് പറയുന്നു. നല്ല സ്വാധീനവും പൈസയ്ക്ക് പ്രശ്നമില്ലാത്തത് കൊണ്ടും അവിടെ കയറാൻ തന്നെയാണ് സാധ്യത.

കഴിഞ്ഞ തവണ നീറ്റിന്റെ 720 മാർക്കിൽ പൂജ്യം വാങ്ങിച്ച ആൾക്കാർ വരെ മാനേജ്മെന്റ് കോട്ടയിൽ കയറി റേഡിയോളജി വരെ എടുത്തിട്ടുണ്ട്. പലർക്കം ഇത് അറിയില്ല. മീനാക്ഷി പഠിച്ച ശ്രീ രാമചന്ദ്ര എന്ന സ്ഥാപനത്തിൽ ആദ്യ വർഷം കൊടുക്കേണ്ടത് 30 ലക്ഷം രൂപയാണ്. ബാക്കി വർഷം 25 ലക്ഷവും ആണ്. കൂടാതെ എക്സാം ഫീസ്, മറ്റ് ഡിപ്പാർട്ട്മെന്റിൽ പോകണമെങ്കിൽ ഒക്കെ ഫീസ് അടയ്ക്കണം.

എങ്ങനെപോയാലും മുഴുവൻ പഠിച്ചിറങ്ങണമെങ്കിൽ, ഒരു എംബിബിഎസ് ഡി​ഗ്രി എടുക്കുന്നതിന് ഏകദേശം ഒരു കോടി ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിൽ വരും. ഇതിന്റെ ഉപയോ​ഗം എന്താണെന്ന് എനിക്ക് അറിയില്ല. ഇത്രയും വലിയ കോടികൾ ഇൻവെസ്റ്റ് ചെയ്തിട്ട് എന്താണ് ഉപയോ​ഗം. ഇതിൽ നിന്നും തിരിച്ചൊന്നും കിട്ടാനില്ല. കേരളത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ മാസം 45-50 ഒക്കെയാണ് മാക്സിമം കിട്ടുക. ‌അതും ​ഗവൺമെന്റിലാണെങ്കിൽ.

പ്രൈവറ്റിലാണെങ്കിൽ 60- 65 കിട്ടും. ഡൽഹിയിലോ മറ്റൊ പോയിക്കഴിഞ്ഞാൽ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയൊക്കെ കിട്ടുന്നുണ്ട്. അത്യാവശ്യം കാശൊക്കെ ഉണ്ടെങ്കിൽ എംബിബഎസ് കൊണ്ട് ഉപയോ​ഗമുണ്ട്. മെഡിസിൻ എടുത്ത ശേഷം സ്വന്തമായി ക്ലിനിക്കോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്ത് കഴിഞ്ഞാൽ ഉപയോ​ഗമുണ്ട്. പിന്നെ മീനാക്ഷി പഠിച്ചത് മാനേജ്മെന്റ് ആണോ എൻആർഐ കോട്ടയാണോയെന്ന് അറിയത്തില്ല എന്നും വീഡിയോയിൽ പറയുന്നു.

അതേസമയം മീനാക്ഷിക്കായി ദിലീപ് ആശുപത്രി പണിയുമോ എന്നുള്ള സംശയം ആരാധകർക്കുണ്ടായിരുന്നു. എന്നാൽ ഞാൻ അങ്ങനെ ഉള്ള ഒരു കാര്യവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഹോസ്പിറ്റാലിറ്റി ഉണ്ട് എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ദിലീപിന്റെ മറുപടി. ഈ വീഡിയോ കൂടെ വൈറലായതോടെ മീനാക്ഷയ്ക്കായി ഒരു ഹോസ്പിറ്റൽ ഉയരുമെന്നാണ് ആരാധകരും പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top