നിരവിധി ആരാധകരുള്ള തമിഴ് താരമാണ് എസ്ജെ സൂര്യ. ഇപ്പോൾ മലയാളത്തിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സൂര്യ മലയാളത്തിലേയ്ക്ക് എത്തുന്നത്. ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിനുശേഷം വിപിൻ ദാസ് സംവിധാനംചെയ്യുന്ന ചിത്രമാണിത്.
ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ. ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ കാത്തിരിക്കുകയാണെന്നും ആവേശം കണ്ട് താൻ ഫഹദിന്റെ ആരാധകനായി മാറിയെന്നും പറയുകയാണ് സൂര്യ. ധനുഷിന്റെ സംവിധാനത്തിൽ പുറത്തെത്താനിരിക്കുന്ന രായൻ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ആദ്യമായി ഒരു മലയാളചിത്രത്തിൽ അഭിനയിക്കുകയാണ്. അതും ഫഹദ് സാറിന്റെ കൂടെ. ശരിക്ക് ചാർജ് ആയിരിക്കുകയാണ്. ഫഹദിന്റെ മുൻചിത്രങ്ങളെല്ലാം കണ്ട് ആസ്വദിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ ഭ്രാന്തമായി ആരാധിക്കാൻ തുടങ്ങിയത് ആവേശം കണ്ടിട്ടാണ്. ക്ലൈമാക്സിൽ മൂന്ന് ചെറുപ്പക്കാരുമായുള്ള കോമ്പിനേഷൻ സീനിൽ എത്ര ഗംഭീരമായാണ് ഫഹദ് അഭിനയിച്ചിരിക്കുന്നത്.
അതിൽ ഒരാളുടെ അമ്മയുടെ ഫോൺ വരുന്നുണ്ട്. അമ്മയോട് വലിയ ബഹുമാനമാണ് അയാൾക്ക്. അതുകൊണ്ട് ആ പയ്യന്മാരോടുള്ള ദേഷ്യം അവിടെ പ്രകടിപ്പിക്കാൻ പറ്റില്ല. ആ സീനൊക്കെ മനോഹരമായാണ് അദ്ദേഹം ചെയ്തത്. ആവേശം കണ്ടാണ് അദ്ദേഹത്തിന്റെ ഫാൻ ആയി മാറിയതെന്നും സൂര്യ പറഞ്ഞു.
അതേസമയം, വിശാൽ നായകനായി എത്തിയ മാർക്ക് ആന്റണി എന്ന ചിത്രത്തിലെ സൂര്യയുടെ പ്രകടനം ഏറെ കയ്യടികൾ നേടിയുരുന്നു. ജാക്കി പാണ്ഡ്യൻ എന്ന വില്ലൻ കഥാപാത്രമായി നായകനെ വെല്ലുന്ന പ്രകടനമാണ് താരം കാഴ്ച വെയ്ച്ചത്. എസ്.ജെ. സൂര്യയുടെ ജീവിതവും ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്.
ഇന്ത്യൻ 2 ആണ് എസ്.ജെ. സൂര്യ വേഷമിട്ട് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ധനുഷ് സംവിധാനംചെയ്യുന്ന ചിത്രമായ രായൻ ആണ് താരത്തിന്റേതായി ഇനി വരാനുള്ളത്. ഈ മാസം 26-ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിൽ വില്ലൻ വേഷമാണ് എസ്.ജെ സൂര്യക്ക്. നാനി നായകനാവുന്ന സരിപോതാ ശനിവാരം എന്ന തെലുങ്ക് ചിത്രവും അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നുണ്ട്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...