
Actor
തെന്നിന്ത്യൻ താരങ്ങളുടെ കൂടെ ഒരു സെൽഫി ആയാലോ? അനന്ത് അംബാനിയുടെ വിവാഹ ചടങ്ങിനിടെ ചിത്രം പകർത്തിയ ആ സൂപ്പർ താരാം!
തെന്നിന്ത്യൻ താരങ്ങളുടെ കൂടെ ഒരു സെൽഫി ആയാലോ? അനന്ത് അംബാനിയുടെ വിവാഹ ചടങ്ങിനിടെ ചിത്രം പകർത്തിയ ആ സൂപ്പർ താരാം!

കഴിഞ്ഞ ദിവസമായിരുന്നു അംബാനി കുടുംബത്തിന്റെ കെങ്കേമമായ വിവാഹാഘോഷങ്ങൾ അവസാനിച്ചത്. അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് സിനിമ ലോകം തന്നെ ഒഴുകിയെത്തിയിരുന്നു. വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ തരംഗമായിരുന്നു.
ഇപ്പോഴിതാ ചടങ്ങിനിടെ തെന്നിന്ത്യൻ താരങ്ങളെടുത്ത ഒരു സെൽഫിയാണ് സമൂഹമാദ്ധ്യമ ലോകത്ത് ശ്രദ്ധേയമാവുന്നത്.
നയൻതാര, വിഘ്നേഷ് ശിവൻ, ജെനീലിയ, റിതേഷ് ദേശ്മുഖ്, മഹോഷ് ബാബുവിന്റെ കുടുംബവും, സൂര്യ- ജ്യോതിക ദമ്പതികളും, പൃഥ്വിരാജ് എന്നിങ്ങനെ തെന്നിന്ത്യൻ താരങ്ങളാണ് ചിത്രത്തിലുള്ളത്.
ഭാര്യ സുപ്രിയയോടൊപ്പമാണ് പൃഥ്വിരാജ് വിവാഹത്തിനെത്തിയത്. അവരുടെ സമീപത്തായി ഇരിക്കുന്ന ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും ഭാര്യ സഞ്ജന ഗണേശനെയും ചിത്രത്തിൽ കാണാം.
അതേസമയം വിഘ്നേഷ് ശിവനാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘സുന്ദരികളോടെപ്പമുള്ള മനോഹരമായ നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സിനിമാ, വ്യവസായ, രാഷ്ട്രീയ മേഖലകളിൽ നിന്ന് പ്രമുഖർ പങ്കെടുത്ത വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
പ്രശസ്ത നടനും എഴുത്തുകാരനുമായ രാജേഷ് വില്യംസ്(75) അന്തരിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ പെട്ടെന്ന് സ്ഥിതി ഗുരുതരമാകുകയും...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
കഴിഞ് ദിവസമായിരുന്നു ഉണ്ണി മുകുന്ദൻ മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചെന്ന പരാതി പുറത്തെത്തുന്നത്. ഈ സംഭവത്തിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം...