Uncategorized
ബിഗ് ബോസിലേക്ക് നിങ്ങള്‍ക്കും പോകാം! എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കി റസ്മിന്
ബിഗ് ബോസിലേക്ക് നിങ്ങള്‍ക്കും പോകാം! എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കി റസ്മിന്
Published on
സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ സ്റ്റാറുകളുമാണ് സാധാരണ ഗതിയില്‍ ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥികളായി എത്തുക. എന്നാല്‍ സീസണ് 5 മുതല്‍ സാധാരണക്കാരുടെ പ്രതിനിധികളും ഷോയില്‍ ഉണ്ടാകാറുണ്ട്. സീസണ് 5 ല്‍ ഗോപികയായിരുന്നുവെങ്കില് 6 ല്‍ റസ്മിനും നിഷാനയുമായിരുന്നു കോമണർ വിഭാഗത്തില്‍ നിന്നും ഷോയിലേക്ക് എത്തിയത്. ഇപ്പോഴിതാ അവർക്കുള്ള മാർഗ്ഗ നിർദേശവുമായി സീസണ് 6 ല്‍ കോമണറായി എത്തി ശ്രദ്ധേയമായ മത്സരം കാഴ്ചവെച്ച റസ്മിന് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സീസണ് തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ് തന്നെ കോമണർ വിഭാഗത്തില്‍ നിന്നും ആളെ ക്ഷണിച്ചുകൊണ്ടുള്ള വീഡിയോ ഏഷ്യാനെറ്റ് പുറത്ത് വിടും. ആ വീഡിയോ വന്ന് കഴിഞ്ഞാല്‍ ഒരു ഫോണ്‍ എടുത്ത് നമ്മുടെ ഒരു സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോ എടുത്ത് അവർ പറഞ്ഞ തിയതിക്കുള്ളില്‍ അയച്ച് കൊടുക്കുക. നല്ല ആക്ടിവായ രീതിയിലുള്ള വീഡിയോ ആയിരിക്കണം. എന്താണ് നിങ്ങള്‍, രീതികളൊക്കെ എങ്ങനൊണ്, എന്തുകൊണ്ട് ബിഗ് ബോസ് ഷോയില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്ന കാര്യം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കണം. പറയുന്ന കാര്യങ്ങളില്‍ വ്യക്തയുണ്ടാകണം. വീഡിയോ സൈസിന് പരിധിയുണ്ടാകും. അതും ശ്രദ്ധിക്കണം.
വീഡിയോ അപ്ലോഡ് ചെയ്ത് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് എനിക്ക് കോള്‍ വരുന്നത്. അപ്പോഴും നമ്മുടെ കാര്യങ്ങളൊക്കെ സംസാരിക്കണം. അതിന് ശേഷം ഒരു സൂം കോളുണ്ടാകും. വീഡിയോയില്‍ നമ്മള് പറഞ്ഞതുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങളുണ്ടാകും. കുടുംബം, താല്പര്യം, സ്വഭാവ ശൈലി, തുടങ്ങിയ എല്ലാ കാര്യങ്ങളും ചോദിക്കും. ചില ചോദ്യങ്ങള്‍ നമ്മളെ ട്രിഗർ ചെയ്യാന്‍ വേണ്ടിയുള്ളത് തന്നെയാകും. ഇഷ്ടമില്ലാത്ത ചോദ്യങ്ങളുമുണ്ടാകും. ഷോയ്ക്ക് ഉപകാരമുള്ള ആളാണോയെന്ന് നോക്കുകയാണ്. ആ ചോദ്യങ്ങള്‍ക്കെല്ലാം നമ്മുടേതായ ശൈലിയില്‍ തന്നെ ഓപ്പണായിട്ട് പറയുക. സൂം മീറ്റിങ് കഴിഞ്ഞതിന് ശേഷം സെലക്ടായതായി അറിയിച്ച് ഒരു കോള്‍ വരും. അപ്പോഴും കാര്യങ്ങള്‍ അന്വേഷിക്കും. അടുത്ത ഘട്ടം എന്ന് പറയുന്നത് ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോയില്‍ നടക്കുന്ന ഇന്റർവ്യൂവാണ്. ബിഗ് ബോസിന്റെ മെയിന്‍ ആളുകളായിരുന്നു അവിടെ ഉണ്ടായിരുന്നു. ആറോളം പേർ നമ്മളെ വീണ്ടും ഇന്റർവ്യൂ ചെയ്യും. സൂം മീറ്റിങ്ങില്‍ ചോദിച്ച കാര്യങ്ങളൊക്കെയായിരിക്കും ചോദിക്കുക. നമ്മളെ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും. ഇതെല്ലാം വീഡിയോ റെക്കോർഡായിരിക്കും. അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടാല്‍ നിങ്ങളെ വിവരം അറിയിക്കും. റസ്മിന് തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വിവരം പങ്കുവെച്ചത്.
മലയാളികൾക്ക് സുപരിചിതനാണ് റിയാസ് ഖാൻ. നേരത്തെ താരം വിവാദങ്ങളിലും പ്പെട്ടിരുന്നു. ഇപ്പോഴിതാ ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ തനിക്കെതിരെ വന്ന ആരോപണത്തിൽ...
‘നാരായണീന്റെ മൂന്നാണ്മക്കള്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ നിർമ്മിച്ച ബാനറായ ഗുഡ്വില്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടി. നടനെ കുറിച്ച് നിരവധി താരങ്ങൾ വാചാലരാകാറുണ്ട്. ഇപ്പോഴിതാ രേഖാചിത്രം’ സിനിമയുടെ വിജയാഘോഷ ചടങ്ങിലേക്ക് അദ്ദേഹം...