ഞാൻ ഇമോഷണലീ എക്സ്ട്രീം ആണ്! ശ്രീജു പക്ഷെ അങ്ങനെയല്ല… ശ്രീജുവിന്റെ ഏറ്റവും മികച്ച ക്വാളിറ്റിയെക്കുറിച്ച് മീര നന്ദൻ!

കഴിഞ്ഞ ദിവസമാണ് മീര നന്ദനും ശ്രീജുവും തമ്മിൽ വിവാഹിതരായത്. ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അതേസമയം തങ്ങളുടേത് അറേഞ്ച്ഡ് ലവ് മാര്യേജാണെന്നാണ് ശ്രീജു വിവാഹദിവസം പറഞ്ഞത്. ദുബായിൽ വച്ചാണ് ഞങ്ങൾ കണ്ടതെന്നും ശേഷം പ്രണയത്തിലായെന്നും ഇരുവരും പറഞ്ഞത്. ഭർത്താവ് ശ്രീജുവിൽ കണ്ട ഏറ്റവും മികച്ച ക്വാളിറ്റിയെക്കുറിച്ചും മീര തുറന്നുപറഞ്ഞത് ഇങ്ങനെയായിരുന്നു. ഞാൻ ഇമോഷണലീ എക്സ്ട്രീം ആണ്. എന്നാൽ ശ്രീജു വളരെ ശാന്തസ്വഭാവമുള്ളതും സൗമ്യമുള്ളയാളുമാണ്.
നിലവിൽ ദുബായിലെ മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.3 എഫ് എമ്മിൽ ആർ ജെയായി ജോലി ചെയ്യുകയാണ് നടി. വിവാഹദിവസം ശ്രീജുവിനെ പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും മീര പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹണിമൂൺ എവിടെയാണെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനും താരം മറുപടി നൽകിയിരിക്കുകയാണ് താരം. ഇതുവരെ അത് പ്ലാൻ ചെയ്തിട്ടില്ലെന്നാണ് നടി പറയുന്നത്. ലീവ് കഴിഞ്ഞാൽ താൻ ദുബായിലേക്കും ശ്രീജു ലണ്ടനിലേക്കും പോകുമെന്ന് മീര പറഞ്ഞു. ‘എനിക്ക് ലീവ് കുറവാണ്. കുറച്ച് ദിവസം കഴിഞ്ഞ് ദുബായിൽ പോകും. ലണ്ടനിൽ ഒരു റിസപ്ഷൻ കൂടിയുണ്ട്. അത് കഴിഞ്ഞ് ജോലിയ്ക്ക് ജോയ്ൻ ചെയ്യണം. ലണ്ടനിൽ നിന്ന് എവിടെയെങ്കിലും പോകണം. അത് ഇനി വേണം പ്ലാൻ ചെയ്യാനെന്നും മീര പറഞ്ഞു.
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...