ഫോട്ടോയെടുക്കുന്നതിനിടെ തോളിൽ വച്ച കൈ മാറ്റാൻ വിജയിയോട് പെൺകുട്ടി! പക്ഷെ വൈറൽ വീഡിയോയ്ക്ക് പിന്നാലെ സംഭവിച്ച സത്യം ഇതാണ്…

ജൂൺ 28നായിരുന്നു വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പരിപാടിയായ വിദ്യാര്ത്ഥികളെ ആദരിക്കുന്ന ചടങ്ങ് നടന്നത്. പത്ത്, പ്ലസ് ടൂ ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്കായിരുന്നു അവാർഡ് നൽകി ആദരിച്ചത്. ഇപ്പോഴിതാ ചടങ്ങിനിടയിൽ നടന്ന സംഭവമാണ് വൈറലായി മാറുന്നത്. ഒരു പെൺകുട്ടിയ്ക്ക് ആദരവ് നൽകിയ ശേഷം അവളുടെ തോളിൽ കെെവച്ച് ഫോട്ടോയെടുക്കുന്നു. ഉടനെ പെൺകുട്ടി കെെ തോളിൽ നിന്ന് മാറ്റാൻ പറയുന്നത് പ്രചരിച്ച വീഡിയോയിൽ ഉണ്ട്. വിജയ് ഉടൻ കെെ മാറ്റുന്നത് വരെയാണ് വീഡിയോയിൽ കാണിക്കുന്നത്. ഈ വീഡിയോയാണ് ആളുകൾ തെറ്റായി വിമർശിച്ചത്. എന്നാൽ ഇതിന്റെ മുഴുവൻ വീഡിയോയും പിന്നാലെ ആരാധകർ പങ്കുവച്ചിരുന്നു. വിജയിയുടെ കെെയിൽ പിടിച്ച് ഫോട്ടോയെടുക്കുന്നതിനാണ് പെൺകുട്ടി തോളിൽ നിന്ന് കെെയെടുക്കാൻ പറയുന്നത്. ഇത്തരത്തിൽ വീഡിയോയോ നെഗറ്റീവ് ആയി വ്യാഖ്യാനിക്കരുതെന്നും പറയുകയാണ് വിജയിയുടെ ആരാധകർ.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...