നിര്‍മാതാക്കള്‍ക്ക് താക്കീതുമായി കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സിനിമകളുടെ കളക്ഷൻ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കൾക്കെതിരെയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്.
ഈ പ്രവണത വ്യവസായത്തിന് ദോഷം ചെയ്യുമെന്നുംഇത്തരം പ്രവൃത്തികൾ ചെയ്യുന്ന നിർമാതാക്കൾക്കെതിരെ നടപടിയെടുക്കുമെന്നും കൊച്ചിയിൽ ചേർന്ന യോഗത്തിൽ അറിയിച്ചു. മാത്രമല്ല, കളക്ഷൻ പെരുപ്പിച്ച് കാണിക്കാൻ ഇടനിലക്കാരായി നിൽക്കുന്ന പിആർ ഏജൻസിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
സിനിമാ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വ്യക്തികൾക്കെതിരെയും സംഘടനയില്‍ തീരുമാനം ആയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ് നിഷ്കർഷിക്കുന്നതനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
മാത്രമല്ല, സിനിമകളുടെ ഒടിടി അവകാശം ജിയോ സിനിമയ്ക്ക് വിറ്റ് നൽകാം എന്ന ഉറപ്പിൻമേൽ ചില ആളുകൾ നിർമ്മാതാക്കളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം ജിയോ സിനിമയുടെ അധികാരികളുടെ ശ്രദ്ധിയിൽപെടുത്തിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു.
എന്നാൽ ഒടിടി അവകാശം വാങ്ങി നൽകാൻ ആരെയും ഏൽപ്പിച്ചിട്ടില്ല എന്നാണ് ജിയോ സിനിമ നൽകിയ മറുപടി. ഇതിനാൽ ഈ വിഷയത്തിൽ നിലവിൽ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് നടത്തിയ സിനിമാക്സ് എന്ന സ്ഥാപനത്തിനെതിരെയും അതുമായി ബന്ധപ്പെട്ട വ്യക്തികൾക്കെതിരെയും നിയമപരമായ നടപടികൾ കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനമായതായാണ് വിവരം.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...