
Actor
മാസ്സ് ലുക്കിൽ സുരേഷ് ഗോപി ; ‘ഗഗനചാരി’യുടെ സ്പിൻഓഫ് വരുന്നു; മണിയൻ ചിറ്റപ്പനായി സൂപ്പർ സ്റ്റാർ ; ടീസർ പുറത്ത്
മാസ്സ് ലുക്കിൽ സുരേഷ് ഗോപി ; ‘ഗഗനചാരി’യുടെ സ്പിൻഓഫ് വരുന്നു; മണിയൻ ചിറ്റപ്പനായി സൂപ്പർ സ്റ്റാർ ; ടീസർ പുറത്ത്

ഗോകുൽ സുരേഷ് നായകനായി എത്തി തീയേറ്ററിനെ ഇളക്കിമറിച്ച ചിത്രമാണ് ഗഗനചാരി. ഇപ്പോഴും തിയറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ് ഈ സിനിമ. ഒരു സയൻസ് ഫിക്ഷൻ ഗാനത്തിൽ പെടുന്ന ചിത്രമാണ് ഗഗനചാരി. ഗോകുൽ സുരേഷിന് പുറമെ അനാർക്കലി മരിക്കാർ, അജു വർഗീസ്, ഗണേഷ് കുമാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ സ്പിൻഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. പ്രഖ്യാപനത്തിനൊപ്പം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്.
സുരേഷ് ഗോപി തന്നെയാണ് തന്റെ സമൂഹ മാധ്യമത്തിലൂടെ ടീസർ പങ്കുവെച്ചിരിക്കുന്നത്. ചെറിയ സർപ്രൈസ് ഉണ്ട്. പ്രപഞ്ചത്തിലെ അലഞ്ഞുതിരിയുന്നയാൾ, ഗഗനചാരി യൂണിവേഴ്സിലെ ഭ്രാന്തൻശാസ്ത്രജ്ഞൻ. ഇതാ “മണിയൻ ചിറ്റപ്പൻ”. കാത്തിരിക്കൂ.- എന്ന അടിക്കുറിപ്പിലാണ് ടൈറ്റിൽ ടീസർ സുരേഷ് ഗോപി പുറത്തുവിട്ടത്. ചിത്രത്തിൽ അരക്കിറുക്കനായ ഒരു ശാസ്ത്രജ്ഞനെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുക.
അതേസമയം ഗഗനചാരി ടീം തന്നെയാകും ഈ ചിത്രത്തിലും ഒന്നിക്കുന്നത്. അരുണ്‍ ചന്ദുവാണ് മണിയന് ചിറ്റപ്പന് സംവിധാനം ചെയ്യുന്നത്. അരുൺ ചന്ദുവും ശിവ സായിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് നിർമാണം.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...