
Actress
മീര നന്ദന്റെ വിവാഹ അഘോഷങ്ങൾക്ക് തുടക്കമായി; മെഹന്ദി ചടങ്ങിനെത്തി താരങ്ങള്
മീര നന്ദന്റെ വിവാഹ അഘോഷങ്ങൾക്ക് തുടക്കമായി; മെഹന്ദി ചടങ്ങിനെത്തി താരങ്ങള്

മലയാളികള്ക്കേറെ സുപരിചിതയാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില് ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവില് 2017 ല് പുറത്തിറങ്ങിയ ഗോള്ഡ് കോയിന് എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്.
ശേഷം ദുബായിലേക്ക് പോവുകയായിരുന്നു. അഭിനയത്തില് ഇപ്പോള് സജീവമല്ലെങ്കിലും സോഷ്യല് മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി. തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം മീരാ നന്ദന് പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ നടിയുടെ വിവാഹ അഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. സിനിമ താരങ്ങളായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങീ നിരവധി പേരാണ് മീരയുടെ മെഹന്ദി ആഘോഷങ്ങൾക്ക് എത്തിയത്.
ലണ്ടനില് ജോലി ചെയ്യുന്ന ശ്രീജുവാണ് വരന്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും രക്ഷിതാക്കള് പരസ്പരം സംസാരിച്ചു.
തുടര്ന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാന് ശ്രീജു ലണ്ടനില് നിന്ന് ദുബായിലേക്ക് പറന്നെത്തി. ശേഷം ഇരുവരും സംസാരിച്ച് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല് മീഡിയയില് വൈറലായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞപ്പോള് മുതല് മീരയുടെ വരന് ശ്രീജുവിന് നേരെ സൈബര് ആക്രമണം നടക്കുന്നുണ്ട്.
ശ്രീജുവിന്റെ രൂപത്തെ ചൊല്ലിയാണ് വിമര്ശനങ്ങള് ഏറെയും. ജോഡി പൊരുത്തം പോലും നോക്കാതെ മീര ശ്രീജുവിന്റെ പണം കണ്ട് വിവാഹത്തിന് സമ്മതിച്ചുവെന്നാണ് ആരാധകരുടെ കണ്ടെത്തല്. എന്നാല് ഇത്തരം സൈബര് ആക്രമണങ്ങളോടൊന്നും മീര പ്രതികരിക്കാറില്ല.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു സിനിമയില് ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വിൻസി അലോഷ്യസ് തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ നടിയ്ക്ക്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി വിൻസി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി. ഇപ്പോഴിതാ ലഹരി ഉപയോഗിച്ച് സെറ്റില് എത്താറുള്ള ഒരു നടന്...