
Bollywood
സല്മാന് ഖാന് വിവാഹം കഴിക്കാത്ത യഥാര്‍ത്ഥ കാരണം; വെളിപ്പെടുത്തി പിതാവ്
സല്മാന് ഖാന് വിവാഹം കഴിക്കാത്ത യഥാര്‍ത്ഥ കാരണം; വെളിപ്പെടുത്തി പിതാവ്

നിരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഈ 58ാം വയസ്സിലും വിവാഹം കഴിക്കാതെ തുടരുന്നതില്‍ ആരാധകര്‍ ഏറെ നിരാശരാണ്. എപ്പോഴും ഇതേ കുറിച്ച് ചോദിക്കാറുമുണ്ട്. ഇപ്പോഴിതാ നിരന്തരമായുള്ള ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ് സലിം ഖാന്.
അവന് വളരെ പെട്ടെന്ന് പ്രണയബന്ധങ്ങളിലേക്ക് കടക്കാറുണ്ട്. എന്നാല്‍ അവന് വിവാഹം കഴിക്കാനുള്ള ധൈര്യമില്ല. അവന് എപ്പോഴും നോക്കുന്നത് അവന്റെ അമ്മയെപ്പോലെ ഒരു കുടുംബം കൈകാര്യം ചെയ്യാന്‍ ആ സ്ത്രീക്ക് കഴിയുമോ എന്നാണ്. അതേ കുറിച്ചാണ് അവന് ചിന്തിക്കുന്നതും.
ഡേറ്റ് ചെയ്യുന്ന സ്ത്രീകളില്‍ അമ്മയ്ക്കുള്ള ഗുണങ്ങളും സ്വഭാവങ്ങളും സല്മാന് എപ്പോഴും നോക്കാറുണ്ട്. സല്മാന് കുറച്ച് സങ്കല്‍പ്പങ്ങളുമുണ്ട്. വിവാഹം കഴിക്കുന്ന സ്ത്രീ, തന്റെ അമ്മയെ പോലെ ഭര്‍ത്താവിനും കുട്ടികള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഒരാളായിരിക്കണം. അവള് കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കണം.
അവരെ ഒരുങ്ങുവാന്‍ സഹായിക്കുകയും അവരുടെ പഠന കാര്യങ്ങളില്‍ സഹായിക്കുകയും അവര്‍ അവരുടെ ഹോം വര്‍ക്കുകള്‍ ചെയ്തുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഒരു സ്ത്രീയായിരിക്കണമെന്ന് അവന് നിര്‍ബന്ധമുണ്ട്. ഇന്നത്തെ കാലത്ത് ഇതൊന്നും അത്ര എളുപ്പമല്ല. അതൊക്കെ കൊണ്ടാണ് സല്മാന് ഖാന് വിവാഹം ചെയ്യാതിരുന്നത് എന്നും അദ്ദേഹം പറയുന്നു.
അതേസമയം, സോമി അലി, സംഗീത ബിജ്ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് എന്നീ നടിമാരുമായി സല്മാന് പ്രണയത്തിലായിരുന്നുവെന്നത് ബോളിവുഡില്‍ പരസ്യമാണ്. ഇതില്‍ ഐശ്വര്യ റായുമായു ഉണ്ടായ പ്രശ്നങ്ങളെല്ലാം വലിയ ചര്‍ച്ചയായിരുന്നു.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സല്മാന് ഖാനെ വധി ക്കുമെന്ന് ഭീ ഷണിപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാന് സ്വദേശിയായ ബന്‍വാരിലാല്‍ ലതുര്‍ലാലാണ് അറസ്റ്റിലായത്. മുംബൈ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. സല്മാന് ഖാനെ വ ധിക്കുമെന്ന് പറഞ്ഞ് യൂട്യൂബിലാണ് പ്ര തി വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്ര തി പിടിയിലായത്.
പ്ര തിയിക്ക് ലോറന്‍സ് ബിഷ്ണോയിയുടെ കൂട്ടാളികളുമായും ഗോള്‍ഡി ബ്രാര്‍ സംഘവുമായും ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. ബിഷ്ണോയ്, ഗോള്‍ഡി ബ്രാര്‍ സംഘങ്ങള്‍ തനിക്കൊപ്പം ഉണ്ടെന്നും തങ്ങളോട് ഇതുവരെ മാപ്പ് പറയാത്ത സല്മാന് ഖാനെ താന്‍ കൊ ല്ലുമെന്നുമാണ് പ്രതി വീഡിയോയില്‍ പറഞ്ഞത്. രാജസ്ഥാന് ദേശീയ പാതയില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. മുംബൈയിലെ സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘത്തെ രാജസ്ഥാനിലേയ്ക്ക് അയച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....