Connect with us

മോശം റിവ്യു പറയാതിരിക്കാന്‍ 5 ലക്ഷം, മറ്റുള്ളവരുടെ സിനിമകള്‍ക്ക് മോശം റിവ്യു പറയാനും കാശ്; നാല് മുന്‍നിര സിനിമാറിവ്യൂ യുട്യൂബര്‍മാര്‍ക്കെതിരെ നിര്‍മാതാക്കള്‍; ഇഡി വരും?

Movies

മോശം റിവ്യു പറയാതിരിക്കാന്‍ 5 ലക്ഷം, മറ്റുള്ളവരുടെ സിനിമകള്‍ക്ക് മോശം റിവ്യു പറയാനും കാശ്; നാല് മുന്‍നിര സിനിമാറിവ്യൂ യുട്യൂബര്‍മാര്‍ക്കെതിരെ നിര്‍മാതാക്കള്‍; ഇഡി വരും?

മോശം റിവ്യു പറയാതിരിക്കാന്‍ 5 ലക്ഷം, മറ്റുള്ളവരുടെ സിനിമകള്‍ക്ക് മോശം റിവ്യു പറയാനും കാശ്; നാല് മുന്‍നിര സിനിമാറിവ്യൂ യുട്യൂബര്‍മാര്‍ക്കെതിരെ നിര്‍മാതാക്കള്‍; ഇഡി വരും?

കഴിഞ്ഞ കുറച്ച് നാളുകളായി റിവ്യു ബോംബിങ്ങ് എന്ന വാക്കാണ് മലയാള സിനിമായില്‍ നിറഞ്ഞ് നില്‍ക്കുന്നത്. റിവ്യു ബോംബിങ്ങ് കാരണം സിനമകള്‍ വിജയത്തിലേയ്ക്ക് എത്തുന്നില്ലെന്നും നലല് സിനിമകളെ നശിപ്പിക്കുന്നുവെന്നും ആരോപിച്ച് നിര്‍മാതാക്കളും സംവിധായകരുമെല്ലാം രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ റിവ്യൂബോംബിങ് നടത്തുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഈ യുട്യൂബര്‍മാരുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) പരാതി നല്‍കുമെന്നാണ് വിവരം.

സിനിമയെക്കുറിച്ച് മോശം റിവ്യു പറയാതിരിക്കാന്‍ ഇവര്‍ നിര്‍മാതാക്കളില്‍നിന്ന് പണം ആവശ്യപ്പെടുന്നുണ്ടെന്നും ഇടനിലക്കാര്‍ വഴി പണം കൈപ്പറ്റുന്നുണ്ടെന്നുമാണ് ആരോപണം. ഇവരുടെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ഇഡിയെ സമീപിക്കുന്നത്.

മലയാളത്തിലെ നാല് മുന്‍നിര സിനിമാറിവ്യൂ യുട്യൂബര്‍മാര്‍ക്കെതിരെയാണ് നിര്‍മാതാക്കള്‍ ഇഡിയെ സമീപിക്കുന്നത്. ഇവര്‍ നടത്തുന്ന പണമിടപാടുകളുടെ വിശദാംശങ്ങളും യുട്യൂബില്‍നിന്നുള്ള വരുമാനവും അന്വേഷിക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടുമെന്നാണ് പുറത്ത് വരുന്ന വിവരം.

ഇവര്‍ക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു മുമ്പാകെ ചില നിര്‍മാതാക്കള്‍ പരാതിപ്പെട്ടിരുന്നു. മോശം വിലയിരുത്തല്‍ പറയാതിരിക്കാന്‍ അഞ്ചുലക്ഷം രൂപവരെ ഇവരില്‍ ചിലര്‍ ആവശ്യപ്പെടുന്നുണ്ടെന്ന് കാട്ടിയാണ് പരാതി.

സിനിമകളുടെ ഡിജിറ്റല്‍ പ്രമോഷന്‍ നടത്തുന്ന ചിലരാണ് ഇവരുടെ ഇടനിലക്കാരെന്നും ഇവരാണ് തുക പറഞ്ഞുറപ്പിക്കുന്നതും യുട്യൂബര്‍മാര്‍ക്കുവേണ്ടി പണം കൈപ്പറ്റുന്നതും. പണം എവിടെവച്ച് എങ്ങനെ കൈമാറുന്നുവെന്നത് രഹസ്യമാണ് എന്നും ഇവര്‍ പറയുന്നു.

സംഘടനയിലുള്ള ചിലര്‍ തങ്ങളുടെ സിനിമയ്ക്ക് പോസ്റ്റീവ് റിവ്യൂ പറയാന്‍ പണം കൊടുത്തതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷേ, ഇത് പുറത്തുപറയാനോ പരാതിപ്പെടാനോ ഇവര്‍ തയ്യാറല്ല. മാത്രമല്ല, മറ്റുള്ളവരുടെ സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ പറയാനും ചിലര്‍ ഈ യുട്യൂബര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ടെന്നാുമാണ് വിവരം.

More in Movies

Trending

Recent

To Top