
Tamil
രജനികാന്ത് -കാര്‍ത്തിക് സുബ്ബരാജ് കൂട്ടുക്കെട്ട് വീണ്ടും!; പുതിയ വിവരം ഇങ്ങനെ
രജനികാന്ത് -കാര്‍ത്തിക് സുബ്ബരാജ് കൂട്ടുക്കെട്ട് വീണ്ടും!; പുതിയ വിവരം ഇങ്ങനെ

രജനികാന്ത് -കാര്‍ത്തിക് സുബ്ബരാജ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പേട്ട. ആക്ഷന്‍ രംഗങ്ങളായാലും പാട്ടുകളായാലും മാസ് ഡയലോഗുകളായാലും എല്ലാം കൊണ്ടും രജനികാന്ത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടായിരുന്ന ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ രജനി ഫാന്‍സിന് ഏറെ സന്തോഷം നല്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.
പുതിയ ചിത്രത്തിനായി രജനികാന്തും കാര്‍ത്തിക്കും ഒരുമിച്ചെത്തുകയാണ്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെയുണ്ടാട്ടില്ല. ലോകേഷ് കനകരാജിന്റെ കൂലി എന്ന ചിത്രത്തിലാണ് രജനികാന്ത് ഇനി അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷമാകും കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തിലായിരിക്കും ജോയിന്റ് ചെയ്യുകയെന്നാണ് വിവരം. അതേസമയം ഈ ജൂലൈയില്‍ ആണ് കൂലിയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
ഇന്ത്യയിലേയ്ക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയം. സത്യരാജ്, ശോഭന, ശ്രുതിഹാസന് തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാകുമെന്നാണ് വിവരം. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനാണ് രജനികാന്തിന്റേതായി റിലീസിനൊൊരുങ്ങുന്ന ചിത്രം. ഒരു യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റര്ടെയ്നാറായിരിക്കും വേട്ടയ്യന് എന്നാണ് പുറത്തു വരുന്ന വിവരം.
ലൈക്ക പ്രൊഡക്ഷന്‍ ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, തെലുങ്ക് താരം റാണ എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം.
അതേസമയം, വിജയ് നായകനായി വേഷമിട്ട ലിയോയാണ് സംവിധായകന് ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം. പ്രതീക്ഷിച്ചതിനും അപ്പുറമുള്ള വിജയമാണ് ചിത്രം നേടിയത്.
തമിഴകത്ത് ഇന്‍ഡസ്ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്ക്ക് സാധിച്ചു. ദളപതി വിജയ്യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു. തൃഷ വിജയ്യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ചിത്ത്രതിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ലോകേഷ്- രജനി കൂട്ടുക്കെട്ടില്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് കൂടി പുറത്തെത്തുമെന്നാണ് പ്രേക്ഷകപ്രതീക്ഷ.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...