
Social Media
ഒരു മാസത്തിനുള്ളില്‍ 28 ദശലക്ഷത്തിലധികം കേള്‍വിക്കാര്‍, പാകിസ്ഥാന് ഗായകന്റെ ഗാനം നീക്കം ചെയ്ത് യൂട്യൂബ്
ഒരു മാസത്തിനുള്ളില്‍ 28 ദശലക്ഷത്തിലധികം കേള്‍വിക്കാര്‍, പാകിസ്ഥാന് ഗായകന്റെ ഗാനം നീക്കം ചെയ്ത് യൂട്യൂബ്

ഇന്‍സ്റ്റ റീലുകളിലും സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിംഗ് ആയ പാകിസ്ഥാന് ഗായകന് ചാഹത് ഫത്തേ അലി ഖാന്റെ ഗാനം യൂട്യൂബ് നീക്കം ചെയ്തു. ‘ഹായ് ഹായ് ഹോയ് ഹോയ്’ എന്ന ഗാനമാണ് യൂട്യൂബ് നീക്കം ചെയ്തിരിക്കുന്നത്. ഇതിഹാസ ഗായിക നൂര്‍ ജെഹാന്റെ ക്ലാസിക് ട്രാക്ക് ‘ബഡോ ബഡി’യുടെ കവര്‍ വേര്‍ഷന്‍ ആയ ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഒരു മാസത്തിനുള്ളില്‍ 28 ദശലക്ഷത്തിലധികം വ്യൂസ് നേടിയ ഈ ഗാനം പകര്‍പ്പവകാശലംഘന പ്രശ്നത്തിലാണ് നീക്കം ചെയ്തത് എന്നാണ് വിവരം. 1973ല്‍ പുറത്തിറങ്ങിയ ‘ബനാര്‍സി തഗ്’ എന്ന ചിത്രത്തില്‍ നൂര്‍ ജഹാന് ആലപിച്ച ഗാനമാണ് ബഡോ ബഡി. ഈ ഗാനം ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ വൈറലായിരുന്നു.
മോഡല്‍ ആയ വാജ്ദാന്‍ റാവോ ആണ് ഗായകനൊപ്പം ഈ ഗാനരംഗത്തുള്ളത്. 2020ല്‍ കോവിഡ് കാലത്ത് ആയിരുന്നു ചാഹത് ഫത്തേ അലി ഖാന് ശ്രദ്ധ നേടുന്നത്.
റീല്‍സുകളിലൂടെയും മീമുകളിലൂടെയും വിചിത്രമായ ഗാനങ്ങളിലൂടെയുമാണ് ചാഹത് ശ്രദ്ധ നേടുന്നത്.
സംഗീത ലോകത്തേക്ക് എത്തുന്നതിന് മുമ്പ് ചാഹത്ത് ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു. കാഷിഫ് റാണ എന്ന് അറിയപ്പെട്ടിരുന്ന ചാഹത് 198384 സീസണില്‍ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ലാഹോറിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ചാഹത് ടാക്സി െ്രെഡവര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു.
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...