
Malayalam
ഒന്ന് ഉറക്കെ കരയാൻ തോന്നുന്നുണ്ടോ? ട്രോളി കൊന്ന മുകേഷിന്റെ മറുപടി ഞെട്ടിച്ച്
ഒന്ന് ഉറക്കെ കരയാൻ തോന്നുന്നുണ്ടോ? ട്രോളി കൊന്ന മുകേഷിന്റെ മറുപടി ഞെട്ടിച്ച്

ദശാബ്ദങ്ങളായി മലയാള സിനിമാ രംഗത്തെ സജീവ സാന്നിധ്യമാണ് നടന് മുകേഷ്. ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായത്. കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട മുകേഷ് ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ലോകസഭ തിരഞ്ഞെടുപ്പിൽ മല്‍സരിക്കുകയും ചെയ്തു. എന്നാൽ ദയനീയ പരാജയത്തിന് പിന്നാലെ ഇപ്പോഴിതാ കൊല്ലത്തെ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച എം മുകേഷിന്റെ ഫേസ്ബുക് പോസ്റ്റ് ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൈ ഉയർത്തിപ്പിടിച്ചുള്ള ഫോട്ടോയും അതിലെ കമെന്റുകളുമാണ് ചർച്ച വിഷയം. ഒപ്പം പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷത്തെ നെഞ്ചോട് ചേർത്തുനിർത്തിയ കൊല്ലത്തെ പ്രിയപ്പെട്ടവർക്ക് നന്ദി എന്ന കുറിപ്പ് കൂടി ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ചുകാണ്ടായിരുന്നു മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്നാൽ കമന്റ് ബോക്സിൽ നിറയെ ആ പ്രതികൂല സാഹചര്യമെന്തെന്ന ചോദ്യമാണ് ഉയരുന്നത്. പ്രതികൂല സാഹചര്യത്തിന്റെ കൈയ്യാണ് ചേർത്തുപിടിച്ചിരിക്കുന്നത് എന്ന് ചിലരുടെ പരിഹാസം. ഇതിനിടെ അൻസാർ കൊപ്പിലൻ എന്ന ഫേസ്ബുക്ക് ഉപയോക്താവിന്റെ പരിഹാസ കമന്റിന് നടൻ മുകേഷ് മറുപടിയും നൽകിയിട്ടുണ്ട്. ‘ഒന്ന് ഉറക്കെ കരയാൻ തോന്നുന്നുണ്ടോ’ എന്ന കമന്റിന് ‘ഒരിക്കലും ഇല്ല’ എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. 7000ത്തിലധികം ലൈകും ആയിരത്തിലധികം കമന്റുകളും എത്തിയ പോസ്റ്റ് നിരവധി പേർ ഷെയറും ചെയ്തിട്ടുണ്ട്. സിനിമ വിട്ടൊരു പരിപാടിയുമില്ലെന്ന് മുകേഷ് വ്യക്തമാക്കിയിരുന്നു. സിനിമ ഉപജീവന മാര്‍ഗമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം സേവനവും. രണ്ട് മേഖലയിലെ സാന്നിധ്യവും ഒരുപോലെ കൊണ്ടുപോകാനാണ് മുകേഷിന് താല്‍പ്പര്യം. മുകേഷിന്റെ സാന്നിധ്യം മാത്രമല്ല ഇത്തവണ കൊല്ലം മണ്ഡലത്തെ ശ്രദ്ധാ കേന്ദ്രമാക്കിയത്. നടന് കൃഷ്ണകുമാര്‍ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയ മണ്ഡലം കൂടിയായിരുന്നു.
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...