
Movies
സിനിമാ ലൗവേഴ്സ് ഡേ; നാലായിരത്തിലേറെ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ കാണാം
സിനിമാ ലൗവേഴ്സ് ഡേ; നാലായിരത്തിലേറെ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ കാണാം
Published on

സിനിമാ ലൗവേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരമൊരുങ്ങുന്നു. മള്‍ട്ടി പ്ലെക്സ് ആസോസിയേഷന് ഓഫ് ഇന്ത്യയാണ് മെയ് 31ന് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകും.
മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍, ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിെ്രെപഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഓഫര്‍ ലഭ്യമാവുക.
ബുക്ക്മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിലൂടെ സിനിമ ബുക്ക് ചെയ്യാം.
ഹിന്ദിയിലും മറ്റ് ഭാഷാ ചിത്രങ്ങള്‍ക്കും ഈ വര്‍ഷം ആദ്യ പാദത്തില്‍ വലിയ വിജയം നേടാനായിട്ടില്ല. തിരഞ്ഞെടുപ്പു മുതല്‍ ഏതാനും ഭാഷകളില്‍ പുതിയ സിനിമകള്‍ റിലീസിനെത്തിയിട്ടില്ല.
കുറേ നാളുകള്‍ക്ക് ശേഷം മലയാള സിനിമ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിക്കുകയാണ്. 2024ല്‍ റിലീസ് ചെയ്ത മലയാള സിനിമകള്‍ ലോകമെമ്പാടു നിന്നും 1000 കോടി കളക്ഷന്‍ പിന്നിട്ട് ചരിത്രം കുറിച്ചിരിക്കുകയാണ്.
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
പ്ലാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച്, ബാലു എസ്.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ് 143/24 എന്ന...
ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് 2002ൽ പുറത്തെത്തിയ മീശമാധവൻ. ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച സിനിമകളിൽ ബോക്സ്ഓഫിസ് റെക്കോർഡുകൾ...
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂൺ ആറിന്...