
Malayalam Breaking News
“മീര ജാസ്മിനെ ഭയന്നാണ് അവിടെ ചെന്നത് . പക്ഷെ ..” – കീർത്തി സുരേഷ്
“മീര ജാസ്മിനെ ഭയന്നാണ് അവിടെ ചെന്നത് . പക്ഷെ ..” – കീർത്തി സുരേഷ്
Published on

By
“മീര ജാസ്മിനെ ഭയന്നാണ് അവിടെ ചെന്നത് . പക്ഷെ ..” – കീർത്തി സുരേഷ്
മഹാനടിയോടെ കീർത്തി സുരേഷിന്റെ കരിയർ ഗ്രാഫ് മാറിമറിഞ്ഞു. അഭിനയിക്കാനറിയില്ല എന്നമോശം കമന്റുകൾ ഇതോടെ കീർത്തി തിരുത്തിയെഴുതി. ഇപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് കീർത്തി. കീർത്തിയുടേതായി ഇനിയിറങ്ങാനുള്ള ചിത്രമാണ് സണ്ടക്കോഴി 2 . ചിത്രത്തിനൽ അഭിനയിക്കാൻ ഭയന്നാണ് ചെന്നതെന്നു കീർത്തി പറയുന്നു.
സണ്ടക്കോഴി 2ല്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ താന്‍ ഏറ്റവും പേടിച്ചത് മീരാ ജാസ്മിനെയോര്ത്താണെന്ന് നടി കീര്‍ത്തി സുരേഷ്. ആദ്യ ഭാഗത്തില്‍ മീര അവതരിപ്പിച്ച ഹേമ എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. ‘സണ്ടക്കോഴിയില്‍ മീരാ ജാസ്മിനെ എത്രമാത്രം ഇഷ്ടമാണെന്ന് നമ്മുക്ക് എല്ലാവര്ക്കും അറിയാം. എനിക്കും ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ സണ്ടക്കോഴി 2ന്റെ കഥ വളരെ ആശങ്കയോടെയാണ് ഞാന്‍ കേട്ടത്. കാരണം ആ കഥാപാത്രത്തെ എങ്ങനെ നന്നാക്കാം എന്ന ചിന്തയാണ് എന്നെ അലട്ടിയത്’ കീര്‍ത്തി പറഞ്ഞു.
പക്ഷേ രണ്ടാം ഭാഗത്തിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ മീര ജാസ്മിന് ചെയ്ത വേഷത്തിന് തുല്യമാണെന്ന് എനിക്ക് തോന്നി. അത്ര മനോഹരമായാണ് ലിങ്കുസാമി സാര്‍ ആ കഥാപാത്രത്തെ ആവിഷ്കരിച്ചിരിക്കുന്നത്.’കീര്‍ത്തി പറഞ്ഞു.
‘മാത്രമല്ല മഹാനടി ഷൂട്ട് നടക്കുമ്പോള്‍ എനിക്കൊരു ആശ്വാസം ഈ ചിത്രമായിരുന്നു. മഹാനടിയില്‍ വളരെ ടെന്‍ഷനും സമ്മര്‍ദവും നിറഞ്ഞ അന്തരീക്ഷമായിരുന്നു. അവിടെ നിന്നും സണ്ടക്കോഴിയില്‍ വരുമ്പോഴാണ് ആശ്വാസം. വിശാലും ലിങ്കുസാമി സാറും ഒത്തിരി സഹായിച്ചു. സന്തോഷത്തോടെയാണ് ഇവര്‍ക്കൊപ്പം അഭിനയിച്ചത്. മഹാനടിക്ക് ശേഷം വളരെ ആത്മവിശ്വാസത്തോടെ ചെയ്ത സിനിമ കൂടിയാണ് സണ്ടക്കോഴി 2.’ കീര്‍ത്തി പറഞ്ഞു.
keerthi suresh about sandakozhi 2
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...