
Actress
പാസ്റ്റ്റിട്ട കയ്യുമായി റെഡ് കാര്‍പ്പറ്റ് വേദിയില്‍ തിളങ്ങി ഐശ്വര്യ റായി; വൈറലായി ചിത്രങ്ങള്‍
പാസ്റ്റ്റിട്ട കയ്യുമായി റെഡ് കാര്‍പ്പറ്റ് വേദിയില്‍ തിളങ്ങി ഐശ്വര്യ റായി; വൈറലായി ചിത്രങ്ങള്‍
Published on

കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് നടി ഐശ്വര്യ റായിയുടേത്. ഐശ്വര്യയുടെ കാനിലെ റെഡ് കാര്‍പ്പറ്റ് ലുക്കുകളെല്ലാം ആരാധകരുടെ കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ 77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യയുടെ ലുക്കിനേക്കാള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് അവരുടെ ആരോഗ്യത്തെക്കുറിച്ചാണ്.
കഴിഞ്ഞ ദിവസം പരിക്കേറ്റ് പ്ലാസ്റ്ററിട്ട കൈയ്യുമായി കാനില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പം വിമാനത്താവളത്തിലേക്ക് പോകുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
താരത്തിന്റെ 22ാമത്തെ റെഡ് കാര്‍പ്പറ്റ് ലുക്ക് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ഫാഷന്‍ പ്രേമികളും ആരാധകരും. ഇപ്പോഴിതാ റെഡ് കാര്‍പ്പറ്റില്‍ നിന്നുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
കറുപ്പും ഗോള്‍ഡനും വെളുപ്പും ഇട കലര്‍ന്ന നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് ഐശ്വര്യയെത്തിയത്. കൈക്കേറ്റ പരുക്ക് ഗൗനിക്കാതെയുള്ള ഐശ്വര്യയുടെ റെഡ് കാര്‍പ്പറ്റിലേക്കുള്ള ഈ വരവിന് അഭിനന്ദിക്കുകയാണ് ആരാധകരും.
കഴിഞ്ഞ ദിവസമാണ് മകള്‍ ആരാധ്യയ്ക്കൊപ്പം ഐശ്വര്യ വിമാനത്താവളത്തിലെത്തിയത്. ഹാന്‍ഡ് ബാഗ് കൈയ്യില്‍ വാങ്ങി അമ്മയെ സഹായിക്കുന്ന ആരാധ്യയുടെ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
എന്നാല്‍ താരത്തിന്റെ കൈയ്ക്ക് പരിക്കേറ്റത് എങ്ങനെയാണെന്ന വിവരം ലഭ്യമല്ല. 2002 മുതലാണ് ഐശ്വര്യ കാന്‍ ചലചിത്രമേളയിലെത്തുന്നത്.സഞ്ജയ് ലീല ബന്‍സാലിക്കും ഷാരൂഖ് ഖാനുമൊപ്പം ദേവദാസ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനാണ് അന്ന് ഐശ്വര്യയെത്തിയത്.
കോസ്റ്റ്യൂം ഡിസൈനറായ നീത ലുല്ല ഡിസൈന്‍ ചെയ്ത സാരിയാണ് അന്ന് താരം ധരിച്ചിരുന്നത്. പലപ്പോഴും കാനിലെ ഐശ്വര്യയുടെ ഔട്ട്ഫിറ്റുകള് ഏറെ വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം താരം ധരിച്ച വസ്ത്രവും ഏറെ പരിഹാസങ്ങള്‍ക്ക് കാരണമായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...
പ്രശസ്ത പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ എത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ ഫേസ് 6-ലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം...
വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ...
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...