
Social Media
പുരാണ ഭക്തി സീരിസുകള്‍ക്കായി പുതിയ ഒടിടി തുടങ്ങാനൊരുങ്ങി അഡള്‍ട്ട് ഒടിടി പ്ലാറ്റ്ഫോമായ ഉല്ലു
പുരാണ ഭക്തി സീരിസുകള്‍ക്കായി പുതിയ ഒടിടി തുടങ്ങാനൊരുങ്ങി അഡള്‍ട്ട് ഒടിടി പ്ലാറ്റ്ഫോമായ ഉല്ലു

അഡള്‍ട്ട് വീഡിയോ കണ്ടന്റുകള്‍ സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമായ ഉല്ലുവിന്റെ സിഇഒയുമായ വിഭു അഗര്‍വാള്‍ പുരാണ ഭക്തി വീഡിയോ കണ്ടന്റുകള്‍ക്കായി ഹരി ഓം എന്ന ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നു. 2024 ജൂണില്‍ ആരംഭിക്കുമെന്നാണ് വിവരം. എല്ലാ പ്രായക്കാര്‍ക്കുമായുള്ള ഭക്തി പുരാണ ഉള്ളടക്കങ്ങളാണ് ഈ പ്ലാറ്റ്ഫോമില്‍ വരാന്‍ പോകുന്നത്.
വീഡിയോ, ഓഡിയോ ഫോര്‍മാറ്റുകളില്‍ ഭജനകള്‍ ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. ഒപ്പം തന്നെ മുതിര്‍ന്ന പൗരന്മാര്ക്കും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും 20ലധികം പുരാണ ഷോകളും ഇതില്‍ ഒരുങ്ങുന്നുണ്ട്. പുരാണവുമായി ബന്ധപ്പെട്ട ആനിമേറ്റഡ് സീരിസുകളും ഇതില്‍ ഉണ്ടാകും.
‘ഇന്ത്യക്കാരെന്ന നിലയില്‍, നമ്മുടെ വേരുകള്‍, സംസ്കാരം, പാരമ്പര്യം, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനവും ആദരവും വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യന്‍ പുരാണങ്ങളിലുള്ള ജനങ്ങളുടെ താല്‍പ്പര്യം തിരിച്ചറിഞ്ഞാണ് ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകര്‍ക്കായി ഹരി ഓം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്’ അഗര്‍വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഹരി ഓമിന്റെ അണിയറയില്‍ ശ്രീ തിരുപ്പതി ബാലാജി, മാതാ സരസ്വതി, ഛായാ ഗ്രാഹ് രാഹു കേതു, ജയ് ജഗന്നാഥ്, കൈകേയി കേ റാം, മാ ലക്ഷ്മി തുടങ്ങിയ നിരവധി സീരിസുകള്‍ ഒരുങ്ങുന്നുണ്ട്. പ്രമുഖ നടന്മാരും നടിമാരും ഈ സീരിസുകളില്‍ എത്തുന്നുണ്ട്.
ഈ ഫെബ്രുവരിയില്‍ ഉല്ലു ഡിജിറ്റല്‍ ഐപിഒ വഴി ഫണ്ട് സമാഹരിക്കാനുള്ള അപേക്ഷ സെബിക്ക് കൈമാറിയിരുന്നു. അതേ സമയം പരാതികളെ തുടര്‍ന്ന് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയവും സെബിയും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും ഉല്ലുവിനെതിരെ അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടയിലാണ് പുതിയ ഭക്തി പ്ലാറ്റ്ഫോം. അടുത്തിടെ കേന്ദ്ര വിവിധ അഡള്‍ട്ട് ഒടിടികള്‍ നിരോധിച്ചിരുന്നു. അതില്‍ ഉല്ലു ഉള്‍പ്പെട്ടിരുന്നില്ല.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ക്രിക്കറ്റ് താരം സഹീർ ഖാനും നടി സാഗരിക ഘാട്ഗേയ്ക്കും കുഞ്ഞ് പിറന്നു. സാഗരിക ഘാട്ഗെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരൻ കലാഭവൻ മണി അന്തരിച്ചിട്ട് 9...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...