Connect with us

മൈലാഞ്ചിയിലും അപ്പയുടെ ഇഷ്ടങ്ങള്‍… സോഷ്യല്‍ മീഡിയയില്‍ വൈറലായി മാളവികയുടെ വീഡിയോ

Social Media

മൈലാഞ്ചിയിലും അപ്പയുടെ ഇഷ്ടങ്ങള്‍… സോഷ്യല്‍ മീഡിയയില്‍ വൈറലായി മാളവികയുടെ വീഡിയോ

മൈലാഞ്ചിയിലും അപ്പയുടെ ഇഷ്ടങ്ങള്‍… സോഷ്യല്‍ മീഡിയയില്‍ വൈറലായി മാളവികയുടെ വീഡിയോ

പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാളവിക എന്ന ചക്കിയുടെ വിവാഹവിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. മാളവികയുടെയും വരന്‍ നവനീതിന്റെയും വിവാഹ വിശേഷങ്ങളും മറ്റും അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍ ഓരോരുത്തരും. എല്ലാവര്‍ക്കും അച്ഛനെയും അമ്മയെയും ഒരുപോലെ ഇഷ്ടമാണെങ്കിലും അച്ഛന്മാരുടെ പെറ്റ് അവരുടെ പെണ്‍മക്കളായിരിക്കുമെന്നാണ് പൊതുവേ പറയാറുള്ളത്.

അതുപോലെ ജയറാമിന്റെയും പെറ്റാണ് ചക്കി. മാളവികയുടെ വിവാഹത്തിന് വളരെയേറെ സന്തോഷത്തോടെയും അഭിമാനത്തോടെയും തലയുയര്‍ത്തി നില്‍ക്കുന്ന ജയറാമിനെ, അദ്ദേഹത്തിലെ അച്ഛനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ജയറാമാണ് ചക്കിയെ കല്യാണ മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോയത്. ശേഷം പിതാവിന്റെ മടിയില്‍ മാളവികയെ ഇരുത്തിയതിന് ശേഷമാണ് താലിക്കെട്ടിയത്.

മകളെ കൈപിടിച്ചു കൊടുക്കുമ്പോള്‍ ഏതൊരു അച്ഛന്റെയും കണ്ണ് നിറയുന്നത് പോലെ ജയറാമും നിറഞ്ഞ കണ്ണുകളോടെയാണ് മാളവികയെ കൈപിടിച്ച് കൊടുത്തത്. കരയല്ലേ അപ്പാ.. എന്ന് മാളവിക പറയുന്നുമുണ്ടായിരുന്നു. ഇപ്പോഴിതാ മാളവികയ്ക്ക് ജയറാമിനോടുള്ള സ്‌നേഹമാണ് ചര്‍ച്ചയാകുന്നത്. മെയ് മൂന്നിന് പുലര്‍ച്ചെ ആറിനുള്ള മുഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. അതിനാല്‍ അതിരാവിലെ തന്നെ എല്ലാവരും റെഡിയാകാനുള്ള തിരക്കുകളിലായിരുന്നു. ഈ വേളയിലും ഒരുങ്ങി കഴിഞ്ഞ മാളവിക ആദ്യം വിളിച്ചത് ജയറാമിനെ ആണത്രേ.

അച്ഛന്‍ തിരക്കുകളിലായി ഓടി നടക്കുകയാണോ, റെഡിയായോ എന്നെല്ലാം മാളവിക വിളിച്ച് അന്വേഷിച്ചിരുന്നു. അതുപൊലെ ചക്കി തന്റെ മൈലാഞ്ചിയില്‍ ഒളിപ്പിച്ചുവെച്ച ആ സര്‍പ്രൈസും വൈറലാകുന്നുണ്ട്. ജയറാമിന് ആനകളോടുളള ഭ്രമം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുപോലെ തന്നെ കുടുംബത്തിനും ആനകളോട് വളരെപ്രിയമാണ്. മാളവികയുടെ മൈലാഞ്ചിയില്‍ വരെ ആനകളുടെ ചിത്രം ഉണ്ടായിരുന്നു.

എന്റെയും അപ്പയുടെയും ഇഷ്ടമാണ് ആനകള്‍. അതുകൊണ്ട് എന്റെ കയ്യില്‍ പോലും ഞാന്‍ ആനകളെ വരച്ചിട്ടുണ്ട് എന്ന് പറഞ്ഞ് കയ്യിലെ മൈലാഞ്ചി കാണിക്കുന്ന മാളവികയുടെ വീഡിയോയാണ് വൈറല്‍. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി വികാസ് ആണ് മാളവികയെ കൂടുതല്‍ സുന്ദരിയാക്കിയത്. അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നതും.

മാളവികയുടെ വസ്ത്രങ്ങളെ കുറിച്ചും മേക്കപ്പിനെ കുറിച്ചുമെല്ലാം വികാസ് പറഞ്ഞിരുന്നു. മൂന്ന് ലുക്ക് മൂന്ന് ഹെയര്‍ സ്‌റ്റൈല്‍, മൂന്ന് ടൈപ്പ് ഓഫ് സാരി ഡ്രേപ്പിംഗ്, മൂന്ന് സെറ്റ് ഓഫ് ജ്വല്ലറി തുടങ്ങി ഇത്രയും ചെയ്തിട്ടാണ് ചക്കിയെ ഒരുക്കിയത്. ചക്കിയുടെ ഓരോ ലുക്കും വൈറലായിരുന്നു.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം പറഞ്ഞത്. ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്. വാക്കുകളിലൂടെ എന്റെ വികാരം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. 32 വര്‍ഷം മുന്‍പ് ഞാനും അശ്വതിയും ഇവിടെ വെച്ചാണ് വിവാഹിതരായത്. ഇപ്പോള്‍ ഞങ്ങളുടെ മകളുടെ വിവാഹവും അവിടെ വെച്ച് നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞു.

പാലക്കാട് സ്വദേശിയും യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി. നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്. അതിനുശേഷം പഠിച്ചത് ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്തും. ഇപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബര്‍ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡായും വര്‍ക്ക് ചെയ്യുകയാണ് അദ്ദേഹം.

More in Social Media

Trending