ഇവർക്ക് വീട്ടിൽ ഇരുന്നൂടേ?, കയ്യുടെ തുമ്പത്തുള്ള തുണി അൽപം മുകളിലായി ഇട്ടാൽ കുറച്ച് നന്നാകുമായിരുന്നു’; റാംപിൽ ഇറങ്ങിയ അമലയ്ക്ക് വിമർശനം

ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. അന്താരാഷ്ട്ര മാതൃദിനത്തോട് അനുബന്ധിച്ചാണ് ഗര്‍ഭിണികള്‍ക്കായുള്ള ഫാഷന്‍ ഷോ കൊച്ചിയില്‍ അരങ്ങേറിയത്. നൂറ് കണക്കിന് ഗര്‍ഭിണികളാണ് ഫാഷന്‍ ഷോയില്‍ അണിനിരന്നത്. അവർക്കൊപ്പം അമ്മയാകാന്‍ ഒരുങ്ങുന്ന അമല പോളിന്റെ സാന്നിധ്യം ഫാഷന്‍ ഷോയെ കൂടുതല്‍ മനോഹരമാക്കിയത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ അമല പോള്‍ പറഞ്ഞത്. അവിടെ വെച്ച് തന്നെ അമലയുടെ ഏറ്റവും പുതിയ സിനിമ ലെവൽ ക്രോസിന്റെ ഓഡിയോ ലോഞ്ചും നടന്നിരുന്നു. കൂമന് എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നുണ്ട്. ലെവൽ ക്രോസിന്റെ ഓഡിയോ ലോഞ്ചിന് ആസിഫ് അലിയും എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ ആസിഫ് അലി അമല പോളിനെ ഹഗ് ചെയ്തിരുന്നു.
വീഡിയോ വൈറലായതോടെ അസിഫ് അലിക്കും അമല പോളിനും നേരെ അധിക്ഷേപ കമന്റുകളാണ് നിറയുന്നത്. പൂർണ ഗർഭിണിയായിരിക്കെ മോഡേൺ വസ്ത്രത്തിൽ റാംപിൽ ഇറങ്ങി എന്നതും ആസിഫ് അലി അമലയെ കെട്ടിപിടിക്കുകയും വയറിൽ തലോടുകയും ചെയ്തുവെന്നതുമാണ് പലരും ഇരുവരെയും വിമർശിക്കാൻ കാരണമായത്. വയറിൽ തലോടിയത് സുരേഷ് ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല മറ്റാരെങ്കിലുമായിരുന്നുവെങ്കിൽ കാണാമായിരുന്നു. ഇവർക്ക് വീട്ടിൽ ഇരുന്നൂടേ?, കയ്യുടെ തുമ്പത്തുള്ള തുണി അൽപം മുകളിലായി ഇട്ടാൽ കുറച്ച് നന്നാകുമായിരുന്നു. കുറച്ച് ഇറക്കം കുറഞ്ഞാലും വേണ്ടില്ല എന്നിങ്ങനെ നീളുന്നു വിമർശിച്ചുള്ള കമന്റുകൾ. ചിലർ അമലയെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. മലയാളികൾ നിലവാരമില്ലാത്തവരായി മാറുന്നു, അവരുടെ ജീവിതം ജോലിയും രണ്ടും ഒരുപോലെ കൊണ്ടുപോകുന്നു അതിൽ എന്താണ് തെറ്റ്, ജീവിക്കുന്ന അവർക്ക് ഒരു കുഴപ്പമില്ല. കുഴപ്പവും പ്രശ്നങ്ങളും കമന്റ് ബോക്സിലെ ആളുകൾക്കാണ് എന്നിങ്ങനെ നീളുന്നു അമലയെ അനുകൂലിച്ചുള്ള കമന്റുകൾ.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...