യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മഞ്ഞുമ്മല്‍ ബോയിസ് പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് എത്തിയത്. ഇപ്പോഴിതാ 18 വര്‍ഷം മുമ്പ് യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട് പോലീസില്‍ നിന്ന് നേരിട്ട പീ ഡനത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനം ആയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ തമിഴ്നാട് ഡി ജി പിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവ് നല്കി.
2006 ല്‍ നടന്ന സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശിയും റെയില്‍ വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മുന്‍ അംഗവുമായ വി ഷിജു എബ്രഹാം തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്ക് നല്കിയ പരാതിയിലാണ് നടപടി. ഗൗരവമായി അന്വേഷിക്കണമെന്നും നടപടി പരാതിക്കാരനെ അറിയിക്കണമെന്നുമാണ് ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശിച്ചത്.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ യുവാക്കളെ പോലീസ് മര്‍ദ്ദിക്കുന്നതായി കാണിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മര്‍ദ്ദിക്കുക മാത്രമല്ല തങ്ങളുടെ കയ്യിലുള്ള പണമെല്ലാം ഈ പോലീസുകാര്‍ വാങ്ങിയെന്നും മഞ്ഞുമ്മല്‍ ബോയ്സ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
2006 ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്നാണ് ഒരു സംഘം യുവാക്കള്‍ കൊടൈക്കനാല്‍ സന്ദര്‍ശിക്കാന്‍ പോയത്. അതില്‍ ഒരാള്‍ ഗുണാ കേവ് എന്നറിയപ്പെടുന്ന ഗുഹയിലേക്ക് വീണുപോവുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാനായി യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് സഹായം അഭ്യര്‍ത്ഥിച്ചു. സഹായം തേടി എത്തിയ യുവാക്കളെ പോലീസ് മര്‍ദ്ദിക്കുന്നതായാണ് സിനിമയില്‍ കാണുന്നത്.
ശാരീരകമായും മാനസികമയും പീ ഡിപ്പിക്കുകയും പിന്നീട് അവരുടെ പണം ചെലവാക്കിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിജു ഡേവിഡ് എന്ന യുവാവണ് 120 അടിയോഴം ആഴമുള്ള ഗര്‍ത്തത്തില്‍ നിന്ന് സുഹൃത്തിനെ സാഹസികമായി രക്ഷിച്ചത്. ഈ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തത്. അതേ സമയം തങ്ങളെ പോലീസ് ഉപദ്രവിച്ചു എന്നത് സത്യമാണെന്നും വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞില്ലേ എല്ലാവര്ക്കും പ്രായമായില്ലെ ഇനി കേസ് കൊടുത്ത് ആരേയും ബുദ്ധിമുട്ടിക്കാന്‍ താല്പര്യമില്ലെന്നാണ് മഞ്ഞുമ്മല്‍ ബോയിസിലെ സിജു ഡേവിഡ് പറയുന്നത്.
അന്ന് ഞങ്ങളുടെ ഒപ്പമുള്ളവരെ പോലീസ് ഉപദ്രവിച്ചു എന്നത് സത്യമാണ്. സ്റ്റേഷനില്‍ പോയവരെ തല്ലി. സിനിമയിറങ്ങിക്കഴിഞ്ഞു ഗുണ കേവ്സില്‍ പോയപ്പോള്‍ പോലീസും ഫോറസ്റ്റ് ഗാര്‍ഡും മറ്റും വന്ന് അന്നത്തെ സംഭവത്തിന് മാപ്പ് പറഞ്ഞു. ഒരുപാട് കൊ ലപാതകങ്ങള്‍ അവിടെയുണ്ടായിട്ടുണ്ടെന്നും അത്തരം സംഭവമാണെന്നാണ് വിചാരിച്ചതെന്നും പറഞ്ഞു.
ഫെബ്രുവരി 22 ന് ആണ് മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്തത്. സൗബിന് ഷാഹിര്‍ ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീം കുമാരര്ഡ!, അഭി റാം, ദീപക് പറമ്പോല്‍, ഖാലിദി റഹ്മാന്, അരുണ്‍ കുര്യന്, വിഷ്ണു രഘു എന്നവരാണ് പ്രധാന വേഷങ്ങള്‍ ചെയ്ത്. ചിദംബരമാണ് സിനിമയുടെ സംവിധായകന്. ആദ്യ ദിനം മികച്ച പ്രതികരണനാണ് സിനിമ നേടിയത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...