മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യങ്ങളെല്ലാം ഉണ്ടായത്, അവള് തിരഞ്ഞെടുത്ത വഴി തെറ്റിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുതെന്ന വാശി എനിക്കുണ്ടായിരുന്നു; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍
മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യങ്ങളെല്ലാം ഉണ്ടായത്, അവള് തിരഞ്ഞെടുത്ത വഴി തെറ്റിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുതെന്ന വാശി എനിക്കുണ്ടായിരുന്നു; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍
മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യങ്ങളെല്ലാം ഉണ്ടായത്, അവള് തിരഞ്ഞെടുത്ത വഴി തെറ്റിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുതെന്ന വാശി എനിക്കുണ്ടായിരുന്നു; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍
ഒരുകാലത്ത് മലയാളികള്‍ക്കേറെ ഇഷ്ടപ്പെട്ട താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വിവാഹ ശേഷം മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും മാറി നിന്നു. മീനാക്ഷിയെന്ന മകളും ഇരുവര്‍ക്കും പിറന്നു. 1998 ലായിരുന്നു മഞ്ജു വാര്യര്‍ ദിലീപ് വിവാഹം. പതിനാല് വര്‍ഷത്തിന് ശേഷം 2014 ല്‍ ഇരുവരും വിവാഹ മോചിതരാകുകുയം ചെയ്തു. ഇവരുടെ വിവാഹം പോലെ ഏറെ ചര്‍ച്ചയായതായിരുന്നു വിവാഹമോചനവും.
ഇപ്പോഴിതാ ദിലീപിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യറുമായുള്ള വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യങ്ങളെല്ലാം ഉണ്ടായതെന്നായിരുന്നു 2004 ല്‍ ഒരു മാഗസീന് നല്കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത്. സംവിധായകന് ശാന്തിവിള ദിനേശാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ദിലീപിന്റെ ഈ പഴയ അഭിമുഖത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
ഞാന്‍ കല്യാണം കഴിക്കുന്ന സമയത്താണ് പഞ്ചാബ് ഹൗസ് റിലീസ് ചെയ്യുന്നത്. അത് ഹിറ്റായ സമയത്തായിരുന്നു എന്റെ കല്യാണം. അതുവരെ ഞാന്‍ സിനിമയെ വലിയ പ്രാധാന്യത്തോടെ കണ്ടിരുന്നില്ല. കല്യാണം കഴിഞ്ഞതോടെ ഞാന്‍ സീരിയസ് ആയി. അവള് അത്ര നല്ല സ്ഥിതിയില്‍ നില്‍ക്കുമ്പോഴാണ് എന്റെ കൂടെ വന്നത്. അവള് തിരഞ്ഞെടുത്ത വഴി തെറ്റിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുത്.
അവള് വലിയ നടിയാണ്. അവളുടെ ഭര്‍ത്താവ് മോശക്കാരനാണെന്ന് ആരെക്കൊണ്ടും പറയിക്കരുതെന്ന് എനിക്ക് വാശിയുണ്ടായിരുന്നുവെന്നും ദിലീപ് പഴയ അഭിമുഖത്തില്‍ പറയുന്നു. കല്യാണം കഴിഞ്ഞ ശേഷം ഒഴുക്കിനെതിരെ നീന്തലായിരുന്നു. കാരണം എല്ലാവരും എനിയ്ക്കെതിരായിരുന്നു. പിന്നീടാണ് ഞാന്‍ അഭിനയത്തിന്റെ തന്ത്രം പഠിച്ചതെന്ന് പറയാമെന്നും ദിലീപ് പറയുന്നു. തലക്കനം കൂടിയുണ്ടോ എന്ന ചോദ്യത്തിന് അതിന് തലയില്‍ എന്തെങ്കിലും വേണ്ടെ എന്നാണ് ദിലീപ് ഉത്തരം നല്‍കുന്നത്.
തലയില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ പടം നിര്‍മ്മിക്കുമോ, കിട്ടുന്ന കാശ് ബാങ്കിലിട്ട് ഞാന്‍ വീട്ടില്‍ പോകില്ലേ. മലയാള സിനിമയിലെ ഏറ്റവും ബുദ്ധിമാന്മാര് മമ്മൂക്കയും ജയറാമേട്ടനുമാണ്. കിട്ടുന്ന കാശ് മറ്റ് കാര്യങ്ങളില്‍ നിക്ഷേപിച്ച് ഒരു ടെന്‍ഷനും ഇല്ലാതെ സുന്ദരമായി അവര്‍ ജീവിക്കുന്നു. ബുദ്ധിമതിയായ നടി മഞ്ജു വാര്യര്‍ തന്നെയാണ്. അവര്‍ എന്നെ കല്യാണം കഴിച്ച് പെട്ടെന്ന് തന്നെ സിനിമ വിട്ടില്ലേ. ബുദ്ധിയുള്ളതുകൊണ്ടല്ലേ സിനിമ വിട്ടതെന്നം ചിരിച്ചുകൊണ്ട് ദിലീപ് പറയുന്നു.
മലയാള സിനിമയിലെ ബുദ്ധിയില്‍ എംബിഎ ഉള്ള മമ്മൂട്ടി തന്നെയാണ്. നിത്യജീവിതത്തില്‍ പോലും പല മേഖലകളില്‍ അദ്ദേഹത്തിന് വലിയ അറിവുണ്ട്. കാലത്തിനൊത്ത് സ്വയം പുതുക്കുന്ന നടനാണ് അദ്ദേഹം. മകള്‍ മീനൂട്ടിക്ക് മീശമാധവന് ഏറെ ഇഷ്ടമാണ്. കുഞ്ഞിക്കൂനന് ചെയ്യുന്ന സമയത്ത് ഞാന്‍ മേക്കപ്പ് അഴിക്കാതെ വീട്ടില്‍ പോയിരുന്നു. കൂന് മാത്രം ഉണ്ടായിരുന്നില്ല.
വീട്ടിലെത്തിയ എന്നെ കണ്ട മീനൂട്ടി എന്നോട് ആരാന്ന് ചോദിച്ചു. അച്ഛന്റെ ചേട്ടനാണെന്നായിരുന്നു ഞാന്‍ നല്കിയ മറുപടി. ആ വേഷത്തില്‍ ഒന്ന് രണ്ട് തവണ കൂടി ഞാന്‍ വീട്ടില്‍ പോയി. അപ്പോഴൊക്കെ വലിയച്ഛാ എന്നായിരുന്നു മീനൂട്ടി വിളിച്ചത്. അച്ഛനെ മനസ്സിലായില്ലെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്.
പക്ഷെ ആ വേഷത്തില്‍ ഞാന്‍ അവളെ വഴക്ക് പറഞ്ഞപ്പോള്‍ അച്ഛാ.. വേണ്ടച്ഛാ എന്ന് പറഞ്ഞത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് അവള്‍ക്ക് മനസ്സിലാകാഞ്ഞിട്ടല്ല, എനിക്ക് വിഷമം ആകേണ്ടെന്ന് കരുതി അവള് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. ഏത് വേഷത്തില്‍ ചെന്നാലും അവള്‍ക്ക് എന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു.
അതേസമയം, മഞ്ജുവും ദിലീപും തങ്ങളുടെ സിനിമാ തിരക്കുകളിലാണ്. കൈനിറയെ ചിത്രങ്ങളാണ് ഇരുവര്‍ക്കും. ദിലീപിന്റെ ദ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രമാണ് റിലീസ് ചെയ്തത്. നടന് വിനിത് കുമാറാണ് ചിത്രത്തിന്റെ സംവിധാനം. വിവാഹമോചനത്തിന് ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടായിരുന്നു മഞ്ജു ക്യാമറയ്ക്ക് മുന്നിലേയ്ക്ക് തിരിച്ചെത്തിയത്.
അസുരന് എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും ചുവടുറപ്പിച്ചു. ഇപ്പോള്‍ ‘മിസ്റ്റര്‍ എക്സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെയും മഞ്ജു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...