
Malayalam
‘ഗുരുവായൂര്‍ അമ്പലനടയില്‍’ ആദ്യമായി പിന്നണിഗായകനായി അജു വര്‍ഗീസ്
‘ഗുരുവായൂര്‍ അമ്പലനടയില്‍’ ആദ്യമായി പിന്നണിഗായകനായി അജു വര്‍ഗീസ്

‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’. ഈ ചിത്രത്തില്‍ നടന് അജു വര്‍ഗീസ് ആദ്യമായി ആലപിച്ച ലിറിക്കല്‍ വീഡിയോ ഗാനം റിലീസായിരുന്നു.
വിനായക് ശശികുമാര്‍ എഴുതി അങ്കിത് മേനോന് സംഗീതം പകര്‍ന്ന് അജു വര്‍ഗീസ് ആലപിച്ച ‘കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധ കാമുകാ’ എന്ന ഗാനമാണ് റിലീസായത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്, E4 എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിഖില വിമല്‍, അനശ്വര രാജന്, യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്, കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, മനോജ് കെ യു തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നീരജ് രവി നിര്‍വഹിക്കുന്നു.
കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ഹാരിസ് ദേശം, എഡിറ്റര്‍ ജോണ്‍ കുട്ടി, സംഗീതം അങ്കിത് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര് റിനി ദിവാകര്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അശ്വതി ജയകുമാര്‍, മേക്കപ്പ് സുധി സുരേന്ദ്രന്,
സൗണ്ട് ഡിസൈനര്‍ അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീലാല്‍, സൗണ്ട് മിക്സിംങ് എം.ആര്. രാജകൃഷ്ണന്, ആക്ഷന്‍ ഫെലിക്സ് ഫുകുയാഷി റവ്വേ, സ്റ്റില്‍സ് ജെസ്റ്റിന് ജെയിംസ്, റോഹിത് കെ. സുരേഷ്, ഡിസൈന്‍ ഡികള്‍ട്ട് സ്റ്റുഡിയോ, സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്ട്രോളര് കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, പി ആര് ഒ എ.എസ്. ദിനേശ്.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
കഴിഞ്ഞ ദിവസമായിരുന്നു നടി വിൻസി അലോഷ്യസ് മയക്കുമരുന്ന് ഉപയോഗിച്ച് എത്തിയ നടനിൽ നിന്നും ദുരനുഭവം നേരിട്ടുവെന്ന് തുറന്ന് പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം...