കോവിഡ് 19 വാക്സിന് എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് വെളിപ്പെടുത്തി നടന് ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍ തെളിവുകള്‍ ഇല്ല എന്നാണ് നടന് പറയുന്നത്.
‘ഒരു മാസത്തോളം ഞാന്‍ മുഴുക്കുടിയന് ആയിരുന്നു. അന്ന് കൊളസ്ട്രോള്‍ കുറച്ച് കൂടുതല്‍ ആയിരുന്നു. കുടി നിര്‍ത്തി, മരുന്ന് കഴിച്ചതോടെ അത് നോര്‍മല്‍ ആയി. പ്രമേഹമോ, രക്തസമ്മര്‍ദ്ദമോ ഒന്നും എനിക്കില്ല. ഇത്രയും ശ്രദ്ധിച്ചിട്ടും എങ്ങനെയാണ് ഹൃദയാഘാതം വന്നതെന്ന് അറിയില്ല.’
‘ഞാന്‍ എതിര് പറയുകയല്ല. കോവിഡ് 19 വാക്സിന് എടുത്ത ശേഷമാണ് എനിക്ക് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടാന്‍ തുടങ്ങിയത്. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്, നമ്മുടെ ശരീരത്തില്‍ എന്താണ് എടുത്തതെന്ന് നമുക്ക് ശരിക്കും അറിയില്ല. കോവിഡ് 19ന് മുമ്പ് ഞാന്‍ ഇത്തരം വാര്‍ത്തകള്‍ കേട്ടിട്ടില്ല.’
‘വാക്സിന് എന്താണ് നമ്മളുടെ ശരീരത്തില്‍ ചെയ്തതെന്ന് അറിയണം. ഇത് കോവിഡ് വാക്സിന് തന്നെയാണോ എന്ന് എനിക്ക് ഉറപ്പില്ല. എനിക്ക് മതിയായ തെളിവുകള്‍ ലഭിക്കാത്തിടത്തോളം എന്തെങ്കിലും പ്രസ്താവനകള്‍ നടത്തുന്നത് അര്‍ത്ഥശൂന്യമാണ്. എന്നിരുന്നാലും, അത് നമ്മുടെ ശരീരത്തില്‍ എന്താണ് ചെയ്തതെന്ന് കണ്ടുപിടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് ശ്രേയസ് തല്‍പഡെ പറയുന്നത്.
അതേസമയം, കഴിഞ്ഞ ഡിസംബറില്‍ സിനിമാ ചിത്രീകരണം കഴിഞ്ഞ് മടങ്ങിവരവെയാണ് ശ്രേയസിന് ഹൃദയാഘാതം സംഭവിച്ചത്. ഓം ശാന്തി ഓം, ഡോര്‍, അപ്ന സപ്ന മണി മണി, വെല്‍കം ടു സജ്ജന്‍പൂര്‍, ഗോല്‍മാല്‍ റിട്ടേണ്‍സ് എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രേയസ് ശ്രദ്ധ നേടുന്നത്.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...