
Actor
ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍!; വൈറലായി രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും കൂടിക്കാഴ്ച
ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍!; വൈറലായി രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും കൂടിക്കാഴ്ച

സംവിധായകന് ടി ജെ ജ്ഞാനവേലിന്റെ രജനികാന്ത് നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് വേട്ടൈയന്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകന് എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ജ്ഞാനവേല്‍ വേട്ടൈയന് സിനിമയുമായി എത്തുന്നത്. തമിഴകം കാത്തിരിക്കുന്ന രജനികാന്തിന്റെ വേട്ടൈയന് സിനിമയുടെ പുതിയ ഷൂട്ടിംഗ് സ്റ്റില്ലുകളാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
രജനികാന്തും ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും ഒന്നിച്ച് എത്തുന്ന രംഗങ്ങളുടെ ഷൂട്ടിംഗാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. അമിതാഭ് ബച്ചന് ചിത്രത്തില്‍ സുപ്രധാന റോളാണ് എന്നാണ് വിവരം. നേരത്തെ ഫസ്റ്റ് ഷെഡ്യൂളില്‍ അമിതാഭും രജനിയും തമ്മിലുള്ള കോമ്പോ സംവിധായകന് ജ്ഞാനവേല്‍ ഷൂട്ട് ചെയ്തിരുന്നു.
അതേ സമയം ഒക്ടോബറില്‍ റിലീസാകുന്ന വേട്ടൈയനിലെ ഗാന രംഗത്ത് രജനികാന്തിനൊപ്പം അനിരുദ്ധ് രവിചന്ദറുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വേട്ടൈയനില്‍ അന്ധനായിട്ടാണ് രജനികാന്ത് വേഷമിടുകയെന്നും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഞ്ജു വാര്യരും രജനികാന്തിന്റെ വേട്ടൈയനിലുണ്ടാകും. മലയാളത്തില്‍ നിന്ന് ഫഹദും നിര്‍ണായക കഥാപാത്രമായി വേട്ടൈയനില്‍ ഉണ്ടാകുമെന്നാണ് വിവരം.
ലൈക്ക പ്രൊഡക്ഷനാണ് വേട്ടൈയ്യന്‍ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരത്തായിരുന്നു കഴിഞ്ഞ നവംബറില്‍ ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് നടന്നത്. സംവിധായകന് ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നതിനാലും ആവേശത്തിലാണ് ആരാധകര്‍.
കൂലി എന്നാണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര്. രജനികാന്തിന്റെ നായകനാകുന്ന കൂലിയുടെ അപ്ഡേറ്റും സിനിമാ ആരാധകര്‍ അടുത്തിടെ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ബോളിവുഡ് നടന് രണ്‍വീര്‍ സിംഗിനെ ചിത്രത്തിലേക്ക് ലോകേഷ് പരിഗണിക്കുന്നുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ അനൂപ് മേനാൻ ആണെന്ന് പറയുകയാണ് നടൻ. ഒരു യൂട്യൂബ്...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
തെന്നിന്ത്യയൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും തെലുങ്ക്...