ചില മരണങ്ങൾ ഉണ്ടായി എന്ന് കേട്ടാൽ സമയമെടുത്തേ അത് മനസിന്റെ ഉള്ളിൽ കയറൂ… കേട്ടയുടനെ പൊട്ടിക്കരഞ്ഞു; ബ്രൂണോയെ നഷ്ടമായതോർത്ത് ദിലീപ്..

വളരെ മികച്ച പ്രതികരണത്തോടെ തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ദിലീപ് (Dileep) നായകനായ ‘പവി കെയർടേക്കർ. ദിലീപിന്റെ സ്ഥിരം പ്രേക്ഷകരായ ഫാമിലി ഓഡിയൻസ് ഈ സിനിമയ്ക്ക് നല്ല അഭിപ്രായം നൽകുന്നുണ്ട്. സിനിമയുടെ പ്രമേയവും അതിലെ കഥാപാത്രങ്ങളും ഉൾപ്പെടെ പലയിടങ്ങളിലും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ദിലീപ് നിർമ്മാണത്തിൽ പങ്കാളിയായ ചിത്രമാണിത്. ദിലീപിന്റെ കഴിഞ്ഞ പല ചിത്രങ്ങളും വിജയം കണ്ടെത്താതെ തിയേറ്റർ വിട്ട സാഹചര്യമായിരുന്നു കേരളത്തിലെ തിയേറ്ററുകളിൽ ഉണ്ടായത്. അതിൽ നിന്നും വിഭിന്നമായ ‘പവി കെയർടേക്കർ’ വളരെ നല്ല അഭിപ്രായമാണ് നേടുന്നതും. ഈ ചിത്രത്തിലെ ഒരു കഥാപാത്രം ദിലീപിന്റെ ജീവിതത്തിലും സമാന രീതിയിൽ അടുപ്പമുള്ള ഒരാളായിരുന്നു . ‘പവി കെയർടേക്കറിലെ’ ബ്രോ എന്ന നായകുട്ടി പലർക്കും അത്രയേറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. ദിലീപിന് വർഷങ്ങളോളം ബ്രൂണോ എന്ന വളർത്തുനായ വീട്ടിലുണ്ടായിരുന്നു. ബ്രൂണോയെ കുറിച്ച് ദിലീപ് തുറന്നു പറയുകനായപ്പോൾ . ‘10 വർഷം ബ്രൂണോ എന്ന നായ്ക്കുട്ടിയുണ്ടായിരുന്നു. വീട്ടിൽ ആരുമില്ല, അമ്മ തനിച്ചാണെങ്കിലും, അവൻ നോക്കിക്കോളും. വീട്ടിൽ ഗസ്റ്റ് വരുമ്പോൾ ബ്രൂണോ എന്ന് വിളിച്ചാൽ അകത്തേക്ക് പോകണം എന്നവൻ മനസിലാക്കും. ഒരു മനുഷ്യന്റെ സ്വഭാവം പോലത്തെ പെരുമാറ്റമായിരുന്നു. ഒരു ദിവസം രോമം പൊഴിയുന്നതിന്റെ പേരിൽ ഇൻജെക്ഷൻ എടുക്കാൻ ഡോക്ടർ വന്നു. പത്തു മിനിറ്റ് കഴിഞ്ഞതും അവൻ പോയി. ഞാൻ പുറത്തായിരുന്നു. വന്നു കയറിയതും അമ്മ കാര്യം അവതരിപ്പിച്ചു. ചില മരണങ്ങൾ ഉണ്ടായി എന്ന് കേട്ടാൽ സമയമെടുത്തേ അത് മനസിന്റെ ഉള്ളിൽ കയറൂ. ഇത് ഞാൻ കേട്ടയുടനെ പൊട്ടിക്കരയാൻ തുടങ്ങി. അതിനു ശേഷം വളർത്തുമൃഗങ്ങളെ വീട്ടിൽ വളർത്തിയിട്ടില്ലെന്നും ദിലീപ് പറഞ്ഞു.
അതേസമയം പവി കെയര്‍ടേക്കറിന് ഇന്ത്യയില്‍ ആകെ നേടാനായിരിക്കുന്നത് 3.85 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. റിലീസിന് കേരളത്തില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടാനായിരുന്നു. എന്നാല്‍ റിലീസായി നാലാം ദിവസമാകുമ്പോള്‍ കളക്ഷൻ താഴോട്ടാണ് എന്നാണ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. രസകരമായ മുഹൂര്‍ത്തങ്ങളുമായി ഹൃദയംതൊടുന്ന നിരവധി രംഗങ്ങള്‍ ആകര്‍ഷിക്കുന്നുണ്ട്. തമാശയ്ക്കും പ്രണയത്തിനും പ്രാധാന്യം നല്കിയിരിക്കുന്നു. ഒരു ഫീല്‍ ഗുഡ് ചിത്രമായി തിയറ്റററുകളില്‍ ആസ്വദിക്കാവുന്നതുമാണ് പവി കെയര്‍ടേക്കര്‍. സുവര്‍ണ കാലഘട്ടത്തിലെ ദിലീപിന്റെ ചിരി രംഗങ്ങളുടെ ഓര്‍മകള്‍ പവി കെയര്‍ടേക്കര്‍ മനസിലേക്ക് എത്തിക്കും. സംവിധായകൻ നടനുമായ വിനീത് കുമാറാണ്. സ്വാതി, റോസ്മി, ശ്രേയ, ജോധി, ദില്‍ന എന്നീ നായികമാര്‍ക്ക് പുറമേ ജോണി ആന്റണി, രാധിക ശരത്കുമാര്, ധര്മജൻ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ് എന്നിവരും വേഷമിട്ടിരിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സനു താഹിറാണ്. തിരക്കഥ എഴുതിയിരിക്കുന്നത് രാജേഷ് രാഘവനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ് ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ, കോസ്റ്റ്യൂംസ് സഖി എൽസ. മേക്കപ്പ് റോണക്സ് സേവ്യർ. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് അജിത് കെ ജോർജ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സുജിത് ഗോവിന്ദൻ, കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, പിആർഒ എ എസ് ദിനേശുമാണ്.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...