
Actress
നടി റിച്ചയുടെ നിറവയറില്‍ ഉമ്മ വെച്ച് രേഖ; വൈറലായി വീഡിയോ
നടി റിച്ചയുടെ നിറവയറില്‍ ഉമ്മ വെച്ച് രേഖ; വൈറലായി വീഡിയോ

ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് നടി റിച്ച ഛദ്ദ. ഗര്‍ഭകാലത്തും സിനിമയില്‍ സജീവമാണ് താരം. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ സീരീസായ ഹീരമാണ്ടി: ദി ഡയമണ്ട് ബസാറില്‍ റിച്ച അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സീരീസിന്റെ പ്രീമിയര്‍ നടന്നത്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് റിച്ചയും ബോളിവുഡ് നടി രേഖയും ഒന്നിച്ചുള്ള വിഡിയോ ആണ്.
റിച്ചയുടെ നിറവയറില്‍ ഉമ്മ വെക്കുന്ന രേഖയെയാണ് വിഡിയോയില്‍ കാണുന്നത്. എന്റെ കുഞ്ഞ് അനുഗ്രഹിക്കപ്പെട്ടു എന്നായിരുന്നു റിച്ചയുടെ പ്രതികരണം. എത്ര മനോഹരമായ വിഡിയോ ആണത്. അവര്‍ എന്നെ ആലിംഗനം ചെയ്തു. അപ്പോഴാണ് എന്റെ നിറവയര്‍ ശ്രദ്ധിക്കുന്നത്. ഞാന്‍ എന്റെ ഏഴാം മാസത്തിലാണ്.
ഇതെന്തൊരു അനുഗ്രഹമാണ് എന്ന് പറഞ്ഞുകൊണ്ടാണ് എന്നോട് അനുവാദം ചോദിക്കുന്നത്. ഞാന്‍ അമ്പരന്നു പോയി. എന്റെ കുഞ്ഞ് ഒരു ഇതിഹാസത്താല് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അവര്‍ വളരെ കനിവുള്ളവരും വളരെ മനോഹരമായി പെരുമാറുന്നവരുമാണ്. ഒരു മാധ്യമത്തിനോട് റിച്ച പറഞ്ഞു.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് രേഖയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീരീസാണ് ബന്‍സാലിയുടെ ഹീരമാണ്ടി. റിച്ച ഛദ്ദ, മനീഷ കൊയിരാള, സൊനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദാരി, സഞ്ജീത ഷെയ്ഖ്, ഷര്‍മിന്‍ സേഗല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയാണ് ജയസുധ. സോഷ്യൽ മീഡിയയിൽ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരു...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...