
Actor
റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍, ഇപ്പോള്‍ വേദനയാണ്; ചിലതിന് പകരമാകാന്‍ കഴിയില്ല; ദിലീപ്
റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍, ഇപ്പോള്‍ വേദനയാണ്; ചിലതിന് പകരമാകാന്‍ കഴിയില്ല; ദിലീപ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസിന്റെ ഓരോ ഘട്ടവും കടന്നുകൊണ്ടിരിക്കുകയാണ്.
പവി കെയര്‍ ടേക്കര്‍ എന്ന സിനിമയാണ് ദിലീപിന്റേതായി പുറത്തെത്തിയത്. മികച്ച പ്രതികണമാണ് ചിത്രത്തിന് ലഭിച്ചത്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന് നല്കിയ അഭിമുഖങ്ങളെല്ലാം വൈറലായിരുന്നു. സാധാരണ ദിലീപ് അഭിമുഖങ്ങളില്‍ നിന്നും വ്യത്യസ്തമായി തന്റെ ജീവിതത്തിലെ പല കാര്യങ്ങളെ കുറിച്ചും പലപ്പോഴായി ദിലീപ് തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ദിലീപ്. സ്കൂള്‍ കാലഘട്ടം മുതലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചാണ് ദിലീപ് വെളിപ്പെടുത്തിയത്. ഒപ്പം റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് താനെന്നും ദിലീപ് പറഞ്ഞു.
എന്റെ ഫസ്റ്റ് ലവ് ഉണ്ടായശേഷം ഞാന്‍ ആ വ്യക്തിയോട് മിണ്ടിയിട്ടേയില്ല. പ്രണയം പറഞ്ഞിട്ടുമില്ല. അതിലെ കോമഡി എന്താണെന്ന് വെച്ചാല്‍ ആ കുട്ടി ഒരുപാട് പേരുടെ ഫസ്റ്റ് ലവ് ആയിരുന്നുവെന്നതാണ്. പിന്നീടാണ് ഞാന്‍ അത് അറിഞ്ഞത്. സ്കൂളില്‍ പഠിക്കുന്ന സമയമായിരുന്നു അത്. അന്ന് ആ പെണ്‍കുട്ടിയോട് മിണ്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല.
മാത്രമല്ല ഞങ്ങള്‍ പിന്നീട് ചേര്‍ന്നത് രണ്ട് കോളേജിലുമായിരുന്നു. പക്ഷെ ബസ്സില്‍ വെച്ച് കാണാറുണ്ടായിരുന്നു. ചിരിക്കാറുണ്ടായിരുന്നു.പിന്നെ ഞാന്‍ സിനിമയില്‍ വന്നശേഷം ആ കുട്ടി എനിക്ക് മെസേജ് അയച്ചു. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സായി. അതുപോലെ റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍. മറ്റുള്ളതൊക്കെ ഫസ്റ്റ് ലവ്, ക്രഷ് ഒക്കെ മാത്രമായിരുന്നു. റിയല്‍ ലവ് ഇപ്പോള്‍ പെയിനായി പോയിക്കൊണ്ടിരിക്കുന്നു. ലവ്വില്‍ പരാജയം സംഭവിക്കുമ്പോള്‍ അതൊരു പെയിനായി ഒപ്പമുണ്ടാകും.
പിന്നെ അതില്‍ നിന്നും കരകയറാന്‍ വേറെ പ്രണയത്തില്‍ പോയി നമ്മള് ചാടും. നമ്മളെ സ്നേഹിക്കാനും കേള്‍ക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും വിഷയങ്ങള്‍ തന്നെയാണ്. പിന്നെ പ്രണയത്തിന് പ്രായമില്ല. എന്ത് വേണമെങ്കിലും ആര്‍ക്കും എപ്പോഴും സംഭവിക്കാം. ചിലതിന് പകരമാകാന്‍ കഴിയില്ല. കോംപ്രമൈസ് മാത്രമെയുള്ളു’, എന്നാണ് ദിലീപ് പറഞ്ഞത്.
റിയല്‍ ലവ്വിനെ കുറിച്ചുള്ള ദിലീപിന്റെ വാക്കുകള്‍ വൈറലായതോടെ കമന്റ് ബോക്സില്‍ മഞ്ജു വാര്യര്‍ എന്ന പേരും നിറയാന്‍ തുടങ്ങി. ദിലീപിന് തെറ്റ് പറ്റിയതായി തോന്നുന്നുണ്ട്, മഞ്ജുവിനെ കുറിച്ചാണല്ലോ ദിലീപ് പറഞ്ഞത്, മഞ്ജുവിനെ മറക്കാന്‍ ദിലീപിന് ആകില്ല മഞ്ജു തിരിച്ചു വന്നെങ്കില്‍ എന്ന് തോന്നുന്നുണ്ടാകാം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
സല്ലാപത്തില്‍ നായകനും നായികയുമായി അഭിനയിച്ചശേഷമാണ് ഇരുവരും പ്രണയത്തിലായത്. ഇരുവരും വിവാഹിതരായ ശേഷം ദിലീപ് മഞ്ജു വാര്യര്‍ ജോഡി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായും മാറി. കുടുംബജീവിതം തുടങ്ങിയശേഷം സിനിമ പോലും മഞ്ജു ഉപേക്ഷിച്ചിരുന്നു. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഇടയില്‍ ഇരുവര്‍ക്കും മീനാക്ഷി എന്നൊരു മകളുണ്ട്. ഇന്ന് എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂടിയായ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം. ഇവരുടെ വിശേഷങ്ങള്‍ക്ക് എല്ലാം ആരാധകരും ഏറെയാണ്. എല്ലാ വിശേഷങ്ങളും അറിയാമെങ്കിലും ഒരിക്കല്‍ പോലും ഇവര്‍ വേര്പിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടില്ല.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ ആൻസൻ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങ് പ്രകാരമായിരുന്നു വിവാഹം. അടുത്ത...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....