
Actor
എസ്.ജെ. സൂര്യ ആദ്യമായി മലയാളത്തിലേയ്ക്ക്…; എത്തുന്നത് ഫഹദ് ഫാസില്‍ ചിത്രത്തില്‍!
എസ്.ജെ. സൂര്യ ആദ്യമായി മലയാളത്തിലേയ്ക്ക്…; എത്തുന്നത് ഫഹദ് ഫാസില്‍ ചിത്രത്തില്‍!

അഭിനയ മികവിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ താരമാണ് എസ്.ജെ. സൂര്യ. ഇപ്പോഴിതാ നടന് ആദ്യമായി മലയാള സിനിമയിലേയ്ക്ക് എത്തുകയാണ്. ബാദുഷാ സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ദാസാണ്.
പക്കാ മാസ്സ് എന്റെര്‍റ്റൈനെര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളം, തമിഴ്, കന്നഡ, തെലുഗ് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ഹൈദരാബാദില്‍ നടന്ന മീറ്റിങ്ങിനു ശേഷമാണ് ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായ ബാദുഷ തന്റെ സോഷ്യല്‍ മീഡിയയിലൂടെ എസ്. ജെ. സൂര്യയുടെ മലയാള സിനിമയിലേക്കുള്ള സ്ഥിരീകരണം വിശദമാക്കി ചിത്രങ്ങളോടൊപ്പമുള്ള പോസ്റ്റ് പങ്കുവച്ചിരുന്നു.
ബാദുഷാ സിനിമാസിന്റെ ബാനറില്‍ എന്‍.എം. ബാദുഷാ, ഷിനോയ് മാത്യു, ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന് എന്നിവരാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.ബാദുഷാ സിനിമാസ് നിര്‍മ്മിക്കുന്ന ഹൈ ബഡ്ജറ്റഡ് സിനിമയായിരിക്കും ഇത്.
ചിത്രത്തിന്റെ മറ്റു താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ വര്‍ഷം തന്നെ ഫഹദ് എസ് ജെ സൂര്യ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.പി ആര് ഓ പ്രതീഷ് ശേഖര്‍.
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് ആസിഫ് അലി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവരാണ്...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച...
ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. 2022ൽ ഈശ്വർ എന്ന സിനിമായിലൂടെ അരങ്ങേറ്റം...
മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. നിരവധി പ്രണയ നായകന്മാർ വന്നിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബൻ എന്ന നടൻ പ്രേഷക...