ആദ്യ വിവാഹ ബന്ധം വേർപെടുത്തി കുഞ്ഞുമായി അമേരിക്കയിൽ നിന്നും തിരിച്ച് വന്ന ശേഷം എംജി ശ്രീകുമാറുമായി അടുത്തു.. ആദ്യമായി തുറന്നു പറച്ചിലുമായി എംജി ശ്രീകുമാറും ഭാര്യ ലേഖയും

മലയാളികളുടെ ഇഷ്ട ഗായകനാണ് എംജി ശ്രീകുമാർ. വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം വന്ന ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ഗായകൻ എംജി ശ്രീകുമാറും ഭാര്യ ലേഖയും. ആദ്യ വിവാഹ ബന്ധം വേർപെടുത്തി കുഞ്ഞുമായി അമേരിക്കയിൽ നിന്നും തിരിച്ച് വന്ന ശേഷമാണ് ലേഖ എംജി ശ്രീകുമാറുമായി അടുക്കുന്നതും ഗായകനെ വിവാഹം ചെയ്യുന്നതും. അന്ന് ഗോസിപ്പുകൾ തന്നെ വലച്ചിരുന്നെന്ന് ലേഖ പറയുന്നു. സിനിമാതെക്കുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അമേരിക്കയിലെ ജീവിതം വിട്ട് നാട്ടിൽ വന്നപ്പോഴുള്ള അനുഭവങ്ങൾ ലേഖ പങ്കുവെച്ചു. ആൾക്കാർക്ക് എന്നെയും എനിക്ക് ആൾക്കാരെയും മനസിലായില്ല. ഒരുപാട് ഗോസിപ്പുകളുള്ള സ്ഥലമായി തോന്നി. ഇപ്പോഴും ഉണ്ടെങ്കിലും അത് ചെറുത്ത് നിൽക്കാൻ അറിയാം. ഗോസിപ്പ് വരുമ്പോൾ സന്തോഷമേയുള്ളൂ. ഇപ്പോഴും ലൈം ലൈറ്റിലുണ്ട്. ബക്കിംഗ്ഹം പാലസിന്റെ മുന്നിൽ നിന്നുള്ള ഫോട്ടോ പങ്കുവെച്ചാൽ എംജിയുടെ പുതിയ വീട് കണ്ടോ എന്ന് വാർത്ത വരും. എന്ത് അബദ്ധങ്ങളാണ്. ഗോസിപ്പുകൾ ആദ്യമാെക്കെ പേഴ്സണലായി എടുക്കുമായിരുന്നു. കാരണം എന്റെ മകളുമായി കണക്ട് ചെയ്യും. എനിക്ക് ടച്ച് ചെയ്യുന്നത് മകളെ എന്തെങ്കിലും പറയുമ്പോഴാണ്. ഇപ്പോൾ ആ വിഷമവും ഇല്ല. കാരണം കുറേക്കൂടി പ്രായമായി. എന്ത് വേണമെങ്കിലും എഴുതിക്കോട്ടെ എന്നായി. ഗോസിപ്പുകൾ കണ്ട് മകളും അവളുടെ ഭർത്താവ് ചിരിക്കുമെന്നും ലേഖ പറഞ്ഞു. ഇതേക്കുറിച്ച് എംജി ശ്രീകുമാറും സംസാരിച്ചു. അവെരാന്നും ഇത് നോക്കുന്നവരല്ല. വേറൊരു ജീവിതമാണ്. മലയാളം ചാനലുകൾ തന്നെ നോക്കുന്നില്ലെന്നും എംജി ശ്രീകുമാർ വ്യക്തമാക്കി. അമേരിക്കയിൽ നിന്നും വിവാഹ ബന്ധം പിരിഞ്ഞ് നാട്ടിലെത്തിയത് ഇനി നാട്ടിൽ താമസിക്കാമെന്ന് കരുതിയാണ്.
അപ്പോഴാണ് ശ്രീക്കുട്ടനെ കാണുന്നതും വേറൊരു ജീവിതത്തിലേക്ക് മാറുന്നതും. എംജി ശ്രീകുമാറിനൊപ്പം ജീവിക്കാനുള്ള തീരുമാനമെടുക്കാൻ ബുദ്ധിമുട്ടില്ലായിരുന്നെന്ന് ലേഖ വ്യക്തമാക്കി. ആകെക്കൂടി പ്രശ്നമായിരുന്നു എന്റെ ജീവിതം. എല്ലാ സൈഡിൽ നിന്നും. കൊച്ച് കുഞ്ഞുമുണ്ട്. എല്ലായിടത്തും നിന്നും ഭയങ്കര പ്രശ്നമായിരുന്നു. ശ്രീക്കുട്ടനായിരുന്നു എന്റെ ഓൾ ഇൻ ഓൾ. വീട്ടിൽ എതിർപ്പൊക്കെ ഉണ്ടായിരുന്നു. പിന്നെ അമ്മയ്ക്ക് കുറച്ച് കൂടെ മനസിലിക്കാൻ പറ്റി. ശ്രീക്കുട്ടൻ എന്റെ കൂടെ ജീവിത കാലം മുഴുവൻ കാണുമെന്ന വിശ്വാസം എനിക്കുണ്ടായി. തന്റെ ശ്വാസമാണ് ശ്രീക്കുട്ടനെന്നും ലേഖ പറയുന്നു. അഭിനയിക്കാൻ തന്നെ ഒരുപാട് പേർ വിളിച്ചു. പക്ഷെ വേണ്ടെന്ന് വെച്ചതാണ്. ഞാൻ തൃപ്തയാണ്. ജീവിതത്തിൽ തിരിഞ്ഞ് നോക്കുമ്പോൾ സന്തോഷവതിയാണെന്നും ലേഖ വ്യക്തമാക്കി. അമേരിക്കയിൽ സെറ്റിൽ ചെയ്താലോ എന്ന് ചിലപ്പോൾ തോന്നും. പക്ഷെ പിന്നീട് എന്തിനെന്ന് തോന്നും. അക്കാര്യത്തിൽ രണ്ട് മനസാണെന്ന് ലേഖയും എംജി ശ്രീകുമാറും വ്യക്തമാക്കി.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...