നടന്മാരുടെ ഒരു സിനിമയിലെ പ്രതിഫലം കിട്ടാന്‍ ഞാന്‍ 15-16 സിനിമകളില്‍ അഭിനയിക്കണം; രവീണ ടണ്ടന്

നിരവധി ആരാധകരുള്ള, ഒരുകാലത്ത് ഇന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ആവേശമായിരുന്ന താരമാണ് രവീണ ടണ്ടന്. ഇപ്പോഴും താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ പണ്ട് ബോളിവുഡില്‍ നിലനിന്നിരുന്ന ലിംഗവിവേചനത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
നടന്മാര്ക്ക് ഒരു സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിനായി താന്‍ 15-16 സിനിമകള്‍ ചെയ്യേണ്ട അവസ്ഥയായിരുന്നു എന്നാണ് താരം പറയുന്നത്.
ആ സമയത്ത് പ്രതിഫലം വളരെ കുറവായിരുന്നു. നടന്മാരേക്കാള് വളരെ കുറവായിരുന്നു നടിമാര്‍ക്ക്. പുരുഷ താരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമായിരുന്നു. അവര്‍ ഒരു സിനിമയില്‍ നേടുന്നത് എനിക്ക് സമ്പാദിക്കാന്‍ 15 -16 സിനിമകള്‍ ചെയ്യണം. ഞാന്‍ ജനറലൈസ് ചെയ്യുകയല്ല. എന്റെ കാര്യമാണ് പറയുന്നത് എന്നും രവീണ പറഞ്ഞു.
ആ സമയങ്ങളില്‍ ആമിറും സല്‍മാനും സെലക്ടീവായാണ് സിനിമകളില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ നടിമാര്‍ നിരവധി നടന്മാര്ക്കൊപ്പം അഭിനയിക്കും. അപ്പോഴത്തെ അവസ്ഥ വെച്ച് നോക്കുകയാണെങ്കില്‍ ആ സമയത്ത് എല്ലാവര്ക്കും വളരെ കുറച്ച് പൈസയാണ് ലഭിച്ചിരുന്നത്. നിലവില്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് നല്ല പരിഗണ ലഭിക്കുന്നുണ്ടെന്നും രവീണ കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വിൻസി അലോഷ്യസ് തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ നടിയ്ക്ക്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി വിൻസി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി. ഇപ്പോഴിതാ ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്താറുള്ള ഒരു നടന്...