
News
അതിയായ ദുഃഖവും വേദനയും അനുഭവപ്പെടുന്നു; ദ്വാരകിഷിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രജനികാന്ത്
അതിയായ ദുഃഖവും വേദനയും അനുഭവപ്പെടുന്നു; ദ്വാരകിഷിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രജനികാന്ത്

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത കന്നഡ നടനും സംവിധായകനുമായ ദ്വാരകിഷ് അന്തരിച്ചത്. 81 വയസായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ രജനിനകാന്തുള്പ്പെടയുള്ള പ്രമുഖ താരങ്ങള്‍ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.
‘സുഹൃത്തിന്റെ വിയോഗത്തില്‍ അതിയായ ദുഃഖവും വേദനയും അനുഭവപ്പെടുന്നു. ഹാസ്യ വേഷങ്ങള്‍ ചെയ്ത് പിന്നീട് വലിയ നിര്‍മ്മാതാവും സംവിധായകനുമായി വളര്‍ന്ന ദ്വാരകിഷിന്റെ ഓര്‍മ്മകള്‍ ഈ അവസരത്തില്‍ മനസിലേക്ക് വരുന്നു’ എന്ന് രജനികാന്ത് കുറിച്ചു.
രജനികാന്തിനെയും ശ്രീദേവിയെയും പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ‘നാന് അടിമൈ അല്ലൈ’ എന്ന തമിഴ് ചിത്രമാണ് ദ്വാരകിഷ് സംവിധാനം ചെയ്തത്. അക്കാലത്ത് മികച്ച വിജയം സിനിമ നേടിയിരുന്നു.
1966ല്‍ പുറത്തിറങ്ങിയ മമതേയ ബന്ധനയുടെ സഹനിര്‍മ്മാതാവായാണ് അദ്ദേഹം സിനിമാ ലോകത്തെത്തിയത്. പിന്നീട് മേയര്‍ മുത്തണ്ണ എന്ന സിനിമ സൂപ്പര്‍ഹിറ്റായതോടെ സ്വന്തമായി സിനിമകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം തുടങ്ങി.
ഹാസ്യവേഷങ്ങള്‍ കൈകാര്യം ചെയ്ത് താനൊരു അഭിനേതാവാണെന്ന് കൂടി തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 100ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും അമ്പതോളം ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ആയുഷ്മാന്‍ ഭവയാണ് ദ്വാരകിഷ് അവസാനമായി നിര്‍മ്മിച്ച സിനിമ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...