
Movies
പുഷ്പ 2 ടീസര്‍; ആ ഒരു രംഗം കളറാക്കാന്‍ അല്ലു അര്ജുന് എടുത്തത് 51 റീ ടേക്കുകള്‍!
പുഷ്പ 2 ടീസര്‍; ആ ഒരു രംഗം കളറാക്കാന്‍ അല്ലു അര്ജുന് എടുത്തത് 51 റീ ടേക്കുകള്‍!

അല്ലു അര്ജുന് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ: ദ റൂള്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. അല്ലു അര്‍ജുന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ടീസര്‍ റിലീസ് ചെയ്തത്.
ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ അല്ലുവിന്റെ അര്‍ദ്ധനാരി വേഷത്തിലുള്ള ഫൈറ്റ് സീനിന്റെ ഒരു ഭാഗം മാത്രമാണ് കാണിച്ചിരിക്കുന്നത്. ആ ടീസര്‍ രംഗത്തിനായി അല്ലു ഏറെ കഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 51 തവണ റീ ടേക്ക് എടുത്തതായാണ് ചില മാധ്യമങ്ങള്‍ പറയുന്നത്.
ആ രംഗം പെര്‍ഫെക്ട് ആവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു താരത്തിന്റെ താല്‍പ്പര്യം മൂലമാണ് ഇത്രയേറെ റീ ടേക്കുകള്‍ പോയതെന്നാണ് റിപ്പോര്‍ട്ട്. ടീസറില്‍ പക്ഷെ ഫഹദ് ഫാസിലിന്റെ ഒരു സീന്‍ പോലും ഇല്ലാത്തത്തില്‍ ചില പ്രേക്ഷകര്‍ക്ക് നിരാശയുണ്ട്. എന്നാല്‍ ഇത് അല്ലു അര്ജുന് പിറന്നാള്‍ സ്പെഷ്യല്‍ ടീസര്‍ എന്ന ആശ്വാസത്തിലാണ് പ്രേക്ഷകര്‍.
മികച്ച നടനുള്ള ദേശീയ പുരസ്കാരം കഴിഞ്ഞ വര്‍ഷം അല്ലു അര്ജുന് ലഭിച്ചത് പുഷ്പ: ദ റൈസിലെ അഭിനയത്തിനാണ്. ബോക്സ് ഓഫീസില്‍ വലിയ ചലനമാണ് ആദ്യ ഭാഗം സൃഷ്ടിച്ചത്. 2024 ഓഗസ്റ്റ് 15നാണ് പുഷ്പ 2 ആഗോളതലത്തില്‍ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.
വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ മുമ്പെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന് സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...