ജയിക്കാന്‍ വേണ്ടി പേളി ഏതറ്റം വരെയും പോകും… വിക്ടിം പ്ലേ ആണ് പേളിയും ശ്രീനിഷും കളിക്കുന്നത്… അവര്‍ ഒരിക്കലും വിവാഹം കഴിക്കില്ല: അര്‍ച്ചന സുരേഷ്
പേളിയും ശ്രീനിഷും വിക്ടിം പ്ലേയാണ് കളിക്കുന്നതെന്നും ഗ്രാന്റ് ഫിനാലയില്‍ എത്താന്‍ വേണ്ടിയാണ് ഇരുവരും ലൗ ട്രാക്കിലേക്ക് കടന്നതെന്നും കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായ അര്‍ച്ചന സുശീലന് പറയുന്നു. ഗെയിം ജയിക്കാന്‍ വേണ്ടി പേളി എന്തും ചെയ്യുമെന്നും ക്യാമറയാണ് പേളിയുടെ വീക്നെസ്സെന്നും എപ്പോഴും ക്യാമറ നോക്കി നടക്കുമെന്നും അര്‍ച്ചന പറയുന്നു. ആദ്യം ക്യാമറ തന്നെ ഫോക്കസ് ചെയ്തപ്പോള്‍ തന്നോട് കൂട്ട് കൂടാന്‍ വരികയും ക്യാമറ എപ്പോഴും അര്‍ച്ചനയെ ഫോക്കസ് ചെയ്യുന്നുവെന്ന് പറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ പേളിയുടെ ഈ പെരുമാറ്റം തനിക്ക് ആദ്യമേ ഇഷ്ടമല്ലാത്തതിനാല്‍ താന്‍ പേളിയില്‍ നിന്നും അകലം പാലിച്ചെന്നും അര്‍ച്ചന പറയുന്നു.
സുരേഷേട്ടന് ഒരുപാട് ഫാന്‍സ് ഉണ്ടെന്ന് ലാലേട്ടന് പറഞ്ഞതോടെ പേളി സുരേഷേട്ടന്റെ പുറകെ നടക്കാന്‍ തുടങ്ങിയെന്നും സാധാരണക്കാരനായ സുരേഷേട്ടന് പേളിയുടെ ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗില്‍ വീണുപോയെന്നും അര്‍ച്ചന പറയുന്നു. എന്നാല്‍ പേളി തന്നെ സുരേഷേട്ടനെ കുറിച്ച് കഥകള്‍ പറഞ്ഞുണ്ടാക്കി പറച്ചിലും കരച്ചിലും ഒക്കെയായി സ്വയം ഇരയായി മാറല്‍ കളിയുടെ ഭാഗമായി സഹതാപം പിടിച്ചുപറ്റുകയായിരുന്നു. സുരേഷേട്ടന്റെ കഴിഞ്ഞപ്പോ പേളി മെല്ലെ ശ്രീനിയുമായി ലവ് ട്രാക്ക് പിടിച്ചു. പേര്‍ളി തന്നെയാണ് അത് ആദ്യം തുടങ്ങിയതും. മെല്ലെ ശ്രീനിയും ആ കളിയില്‍ വന്നെന്നും അര്‍ച്ചന പറയുന്നു.
നമുക്കറിയാം പ്രേമമൊക്കെ എത്ര അഭിനയിച്ചാലും കുറച്ചു കഴിയുമ്പോ കുറച്ചൊക്കെ ശരിക്കും വരും. പിന്നെ രണ്ടു പേരും ഗെയിം ജയിക്കാന്‍ എന്തും ചെയ്യുന്നവരാണ്. കെട്ടിപ്പിടിക്കും, ഉമ്മ വക്കും, അടി കൂടും. ശ്രീനിഷ് ഫിനാലെയില്‍ എത്തിയത് പേര്ളിയുടെ കൂടെ കൂട്ടിയത് കൊണ്ട് മാത്രമാണ്. ഗ്രാന്‍ഡ് ഫിനാലെയില്‍ എത്താന്‍ വേണ്ടി മാത്രമാണ് ശ്രീനിഷും പേളിയും പ്രേമിക്കുന്നതെന്നാണ് താന്‍ കരുതുന്നത്. അല്ലാതെ കല്യാണം കഴിക്കണമെന്നൊന്നും രണ്ടു പേരും സ്വപ്നത്തില്‍ പോലും ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും അര്‍ച്ചന വ്യക്തമാക്കി.
എന്നാല്‍ ശ്രീനി ഫിനാലെയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതോടെ പേളി ഭയങ്കര അസ്വസ്ഥയായി. വിക്ടിം പ്ളേ ആണല്ലോ പ്രധാന കളി. ഉടന്‍ കണ്ണീരായി, ബഹളമായി. പേളിക്ക് എങ്ങനെയെങ്കിലും ശ്രീനി അവളെ അവഗണിച്ചുവെന്നു വരുത്തി ഒരു ഇരയായി ജയിക്കണം. എന്നാല്‍ ശ്രീനി ഇക്കാലം കൊണ്ട് പേളിയെ നന്നായി മനസ്സിലാക്കിയതിനാല്‍ വളരെ സൂക്ഷിച്ചാണ് പെരുമാറുന്നത്. അവനറിയാം അത് അവന്റെ ജനപിന്തുണ കുറയ്ക്കുമെന്ന്. ഇപ്പോള്‍ ശരിക്കും പരസ്പരം വിക്ടിം പ്ളേ കളിയ്ക്കാന്‍ മത്സരിക്കുകയാണ് അവര്‍. എന്നാല്‍ ഫിനാലെയില്‍ പേളിയും എത്തിയതോടെ വീണ്ടും രണ്ടു പേര്‍ക്കും കണ്‍ഫ്യൂഷനായി. ഇപ്പോ പിരിഞ്ഞാല്‍ അത് തിരിച്ചടിക്കുമോ എന്ന്. വീണ്ടും ഒത്തു കളിക്കുന്നുവെന്നും അര്‍ച്ചന വ്യക്തമാക്കി.
ശ്രീനിക്ക് ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് വേണമെങ്കില്‍ കല്യാണം കഴിക്കാം എന്നുണ്ട്. എന്നാല്‍ പേളിക്ക് അങ്ങനൊന്നുമില്ല. ബിഗ് ബോസ് വീടിനു പുറത്തു കടക്കാനുള്ള ഒരു ഗെയിം പ്ലാന്‍ മാത്രമാണ് പേളിക്ക് ശ്രീനി. അതല്ലെങ്കില്‍ അവര്‍ വിവാഹം കഴിച്ചു കാണിക്കട്ടെ. അപ്പൊ വിശ്വസിക്കാം. അതുവരെ ഞാന്‍ ഇവരെ രണ്ടു പേരെയും ലവ് ട്രാക്ക് പിടിച്ചു കളിച്ചു വിജയിച്ച രണ്ടു മത്സാര്‍ത്ഥികള്‍ ആയേ കാണുന്നുള്ളു. പേളിക്കും ശ്രീനിഷിനും മാത്രമല്ല, അവിടെയുള്ള എല്ലാവര്ക്കും പ്രേമിക്കാനൊക്കെ അറിയാം. പക്ഷെ ഞങ്ങള്‍ക്കൊക്കെ പുറത്തു വന്നാലും നന്നായി ജീവിക്കണം എന്നുണ്ട്. ഒരു റിയാലിറ്റി ഷോയ്ക്ക് വേണ്ടി ജീവിതം വെച്ച് കളിയ്ക്കാന്‍ മാത്രം ക്വാളിറ്റി ഇല്ലാത്തവരല്ല ഞങ്ങളൊന്നും എന്നതാണ് സത്യം.
ടിആര്‍പിക്കും ക്യാമറക്കും വേണ്ടി എന്തും ചെയ്യാന്‍ ഞങ്ങള്‍ക്കൊന്നും കഴിയില്ല. പേര്ളിയും ശ്രീനിയും അത് ചെയ്തു. അവര്‍ കളിയില്‍ വിജയിക്കുന്നു. ഫിനാലെയില്‍ എത്തി. എന്നാല്‍ ജീവിതം എന്നാല്‍ ഈ ഒരു ബിഗ് ബോസ് ഷോ അല്ലല്ലോ. തന്നെ സംബന്ധിച്ച്. അതില്‍ വിജയിയാവാന്‍ എന്തു കളിയും കളിക്കുന്നതൊക്കെ ആവശ്യമില്ലാത്ത കാര്യമാണെന്നും അര്‍ച്ചന പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...