അനശ്വരപ്രണയത്തിന്റെ കഥ പറഞ്ഞ സിനിമയായ ‘ടൈറ്റാനിക്കി’ന്റെ അന്ത്യരംഗങ്ങളിൽ റോസ് (കെയ്റ്റ് വിൻസ്ലെറ്റ്) പറ്റിപ്പിടിച്ചുകിടന്നു രക്ഷപ്പെട്ട ‘വാതിൽപ്പലക’യുടെ കഷണം 7,18,750 ഡോളറിന് (5.99 കോടി രൂപ) ലേലത്തിൽ പോയി. പലകയിൽ രണ്ടുപേർക്കിടമില്ലാത്തതിനാൽ റോസിന്റെ പ്രാണപ്രിയൻ ജാക്ക് (ലിയൊനാർഡോ ഡി കാപ്രിയോ) വെള്ളത്തിൽ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. ബാൾസ മരത്തിന്റെ പലകയാണ് സിനിമയിൽ വാതിലിനായി ഉപയോഗിച്ചത്. ജാക്കിന് പലകയിൽ ഇടംകിട്ടാതിരുന്നതിനെ ശാസ്ത്രവസ്തുതകൾ നിരത്തി ചിലർ ചോദ്യം ചെയ്തിരുന്നു. സിനിമയിറങ്ങി 25-ാം വർഷം സംവിധായകൻ ജെയിംസ് കാമറൂൺ ശാസ്ത്രീയപരീക്ഷണത്തിലൂടെ ഈ സംശയം ദൂരികരിക്കുകയും ചെയ്തു. യു.എസ്. ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷൻസ് ആണ് ഇതുൾപ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങൾ ലേലത്തിനെത്തിച്ചത്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...