സന്തോഷത്തിന് പകരമായി ജീവിതത്തിൽ മറ്റൊന്നില്ല… നീ ഒടുവിൽ ഞങ്ങളുടെ അടുത്ത് എത്തിച്ചേർന്നു; പൊട്ടിക്കരഞ്ഞ് നടിയും അമ്മയും

മഞ്ജു വാരിയർ പ്രധാന വേഷത്തിലെത്തുന്ന ഫൂട്ടേജ് ആണ് ഗായത്രി അശോകിന്റെ പുതിയ ചിത്രം. ഫൂട്ടേജ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ തന്നെ വൈറലായിരുന്നു. വാലന്റൈസ് ഡേ ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിൽ നടൻ വൈശാഖ് നായറിനൊപ്പം ബോൾഡ് ലുക്കിലാണ് ഗായത്രി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ അഞ്ചു വർഷത്തിന് ശേഷം ഇരട്ടസഹോദരൻ വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തിരിക്കുകയാണ് നടി ഗായത്രി അശോക്. വളരെ അപ്രതീക്ഷിതമായി വീട്ടിലെത്തിയ സഹോദരനെ സ്വീകരിക്കുന്ന വിഡിയോ ഗായത്രി അശോക് തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ട് സഹോദരനെ ചേർത്തുപിടിക്കുന്ന ഗായത്രി അശോകിനെയും അമ്മയെയും വിഡിയോയിൽ കാണാം. ഈ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നുവെന്നും നീ തിരിച്ചു വന്ന നിമിഷം ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമാണെന്നും ഗായത്രി അശോക് കുറിച്ചു.
എന്റെ എക്കാലത്തെയും ആഗ്രഹം. ഈ ദിവസത്തിനായി ഞങ്ങൾ 5 വർഷമായി കാത്തിരിക്കുകയായിരുന്നു എന്തായാലും അത് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായി മാറി. എന്റെ സഹോദരന്റെ അപ്രതീക്ഷിത സന്ദർശനത്തിന്റെ സന്തോഷത്തിനു പകരമായി ജീവിതത്തിൽ മറ്റൊന്നില്ല. നീ ഒടുവിൽ ഞങ്ങളുടെ അടുത്ത് എത്തിച്ചേർന്നു എന്ന് എനിക്ക് ഇപ്പോഴും വിശ്വാസം വരുന്നില്ല അപ്പൂസേ. ഇവൻ എന്റെ സഹോദരൻ, എന്റെ ശക്തിയുടെ സ്രോതസ്, എന്റെ ഏറ്റവും പ്രിയ സുഹ്രുത്ത്, എന്റെ എല്ലാമെല്ലാം. ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നു എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.’’–ഗായത്രി അശോക് കുറിച്ചു.
ടെലിവിഷൻ സീരിയൽ താരം ബിന്ദു പങ്കജ് ആണ് ഗായത്രിയുടെ അമ്മ. ചെന്നൈയിൽ ഗ്രാഫിക്സ് ഡിസൈനർ ആയി ജോലി ചെയ്യുമ്പോഴാണ് ഗായത്രിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ‘ലഡു’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ഗായത്രി അശോക്. അതിനുശേഷം സ്റ്റാർ, മെമ്പർ രമേശൻ 9-ാം വാർഡ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത്...
മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും ഗായികയുമാണ് റിമി ടോമി. സോഷ്യൽ മീഡിയയിലും റിമി സജീവമാണ്. ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...