
Social Media
ആ പ്രണയകഥ പുറത്ത് നിന്നും പ്ലാന്‍ ചെയ്തിട്ട് പോയി പറഞ്ഞത്; അനിയന് മിഥുന്
ആ പ്രണയകഥ പുറത്ത് നിന്നും പ്ലാന്‍ ചെയ്തിട്ട് പോയി പറഞ്ഞത്; അനിയന് മിഥുന്

ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ് തരംഗമായി കൊണ്ടിരിക്കുകയാണ്. ഇതിനിടെ അഞ്ചാം സീസണിലെ വൈറലായ മറ്റൊരു കഥ ശ്രദ്ധേയമാവുകയാണ്. ആ സീസണില്‍ മത്സരിച്ച വുഷു താരം അനിയന് മിഥുന്റെ പുതിയൊരു അഭിമുഖം ശ്രദ്ധേയമാവുകയാണ്. ബിഗ് ബോസില്‍ വച്ച് തന്റെ പ്രണയിനിയായ പട്ടാളക്കാരി യുദ്ധത്തില്‍ മരിച്ചതിനെ പറ്റിയൊക്കെ താരം പറഞ്ഞിരുന്നു.
ആ കഥ കള്ളത്തരമാണെന്ന തരത്തില്‍ മോഹന്‍ലാലും മേജര്‍ രവിയുമടക്കമുള്ള താരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ അനിയന്റെ കഥ വലിയ വിവാദമായി. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഇതിലൊരു വിശദീകരണം കൊടുക്കാന്‍ അനിയന് തയ്യാറായിട്ടുമില്ല. ഒടുവില്‍ ഒരു അഭിമുഖത്തിലൂടെ ആ കഥയുടെ പിന്നാമ്പുറം എന്തായിരുന്നുവെന്ന് താരം വ്യക്തമാക്കുകയാണ്.
ബിഗ് ബോസില്‍ താന്‍ പറഞ്ഞ പ്രണയകഥ പുറത്ത് നിന്നും പ്ലാന്‍ ചെയ്തിട്ട് പോയി പറഞ്ഞതാണെന്നാണ് അനിയന് പറയുന്നത്. ‘സനയുടെ കാര്യം പറഞ്ഞത് പ്ലാന്‍ ചെയ്തിട്ടാണ്. ബിഗ് ബോസില്‍ പോകുമ്പോള്‍ എല്ലാവരും ഇതുപോലെ തയ്യാറായിരിക്കും. ഞാന്‍ ഡാന്സറോ അഭിനേതാവോ ഒന്നുമല്ല. എനിക്കാകെ അറിയുന്നത് ഫൈറ്റാണ്. അതുകൊണ്ട് അവിടെ ഒരു കാര്യവുമില്ല. പിന്നെ എനിക്കവിടെ പിടിച്ച് നില്ക്കാന് എന്തെങ്കിലും ഒരു കാര്യം വേണം.
ഓഡിഷന് സമയത്തൊന്നും ഇത് പറഞ്ഞിട്ടില്ല. എന്റെ ലൈഫ് സ്റ്റോറി പറയുന്ന നേരത്ത് ഒരു ലവ് സ്റ്റോറിയായി ഇത് പറയാമെന്ന് കരുതി എന്റെ മനസില്‍ ഇങ്ങനൊന്ന് പഠിച്ച് വെച്ചിരുന്നു. എനിക്ക് ആര്‍മ്മിയും കാര്യങ്ങളും ഇഷ്ടമുള്ളത് കൊണ്ട് അതുവെച്ച് തന്നെ പറഞ്ഞു. കമാന്‍ഡോ തന്നെ നായികയായി വെച്ചു. അതിനെ പറ്റി എനിക്കും വലിയ ധാരണ ഇല്ലായിരുന്നു.
നല്ലൊരു കഥ പ്ലാന്‍ ചെയ്ത് സെറ്റാക്കി. ബിഗ് ബോസ് തുടങ്ങിയതിന് ശേഷം മൂന്നോ നാലോ തവണ ഞാനീ കഥ പറഞ്ഞു. ഈ കഥ വര്‍ക്കൗട്ടാവുമോ എന്നറിയാന്‍ ഞാനാദ്യം ഷിജു ചേട്ടനോടാണ് ഈ കഥ പറഞ്ഞത്. അദ്ദേഹത്തിന്റെ കണ്ണ് വരെ നനഞ്ഞു. ഇതോടെ വര്‍ക്കൗട്ടായെന്ന് മനസിലായി. അതിന് ശേഷം അഖിലിനോട് പറഞ്ഞു. ാലേട്ടന് ചോദിച്ചപ്പോഴും പറയാതിരുന്നതിനും കാരണമുണ്ട്. ഇതിത്രത്തോളം വൈറലായി പോകുമെന്ന് ഞാനും കരുതിയില്ല. വെറുമൊരു കഥയാണിത്. അതില്‍ കാര്യം തീര്‍ന്നുവെന്നും അനിയന് പറയുന്നു.
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...