
Malayalam
ഡേ ഔട്ട് എന്റെ സുന്ദരി!! നെപ്പോട്ടിസം വാഴുമ്പോൾ… മീനാക്ഷി ദിലീപിനൊപ്പം കുഞ്ഞാറ്റ; രണ്ടുപേരുടെയും ചിത്രങ്ങൾ വൈറൽ
ഡേ ഔട്ട് എന്റെ സുന്ദരി!! നെപ്പോട്ടിസം വാഴുമ്പോൾ… മീനാക്ഷി ദിലീപിനൊപ്പം കുഞ്ഞാറ്റ; രണ്ടുപേരുടെയും ചിത്രങ്ങൾ വൈറൽ

ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെയും മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയുടെയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. മീനാക്ഷിയാണ് തന്റെ മനോഹര ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഫോട്ടോ ക്രെഡിറ്റ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി ജയനാണ് നൽകിയിരിക്കുന്നത്. ഒരു കഫേയിലായിരുന്നു താരപുത്രിമാരുടെ ഒത്തുചേരൽ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ‘‘നെപ്പോട്ടിസം ടേക്ക് ഓവർ’’ എന്നായിരുന്നു ഒരു ചിത്രത്തിന് കുഞ്ഞാറ്റ നൽകിയ അടിക്കുറിപ്പ്. ഇങ്ങനെയൊരു കൂട്ടുകെട്ട് ഇവർ തമ്മിലുണ്ടായിരുന്നു എന്നത് ആരാധകർക്കും പുതിയ അറിവാണ്. മീനാക്ഷിയുടെ ചിത്രത്തിനു താഴെ ഇവരെ ഒന്നിച്ചു കണ്ടതിന്റെ സന്തോഷവും പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ട്.
താരപുത്രിമാർ ആയിട്ടും ഇവർ ഇതുവരെ സിനിമയിലേക്കു ചുവടുവച്ചിട്ടില്ല. സിനിമയിൽ വരണമെന്ന് ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ടെന്നത് പ്രതികരണങ്ങളിൽ നിന്നു വ്യക്തം. വിദേശത്തു പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ ഇപ്പോൾ നാട്ടിൽ അവധി ആഘോഷിക്കുകയാണ്. സുഹൃത്തുക്കള്ക്കുമൊപ്പമുള്ള തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കുഞ്ഞാറ്റ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. നേരത്തേ ചെന്നൈയിലെ ഉർവശിയുടെ വീട്ടിലെത്തിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞാറ്റ പങ്കുവച്ചിരുന്നു. മീനാക്ഷിയുടെ ഉന്നതപഠനം ചെന്നൈയിൽ ആയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...