തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന. മുംബൈക്കാരിയായ തമന്നയുടെ കരിയര്‍ ആരംഭിക്കുന്നത് ബോളിവുഡിലൂടെയാണ്. എന്നാല്‍ ആദ്യ സിനിമ പരാജയപ്പെട്ടു. ഇതോടെ തമന്ന തെന്നിന്ത്യന്‍ സിനിമയിലേക്ക് കടന്നു വരികയായിയരുന്നു. ആ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു തമന്നയുടെ കരിയര്‍ വളര്‍ച്ച. അധികം വൈകാതെ തമിഴിലും തെലുങ്കിലുമെല്ലാം വലിയ നടിയായി മാറാന്‍ തമന്നയ്ക്ക് സാധിച്ചു.
സൂപ്പര്‍ ഹിറ്റുകളായി മാറിയ നിരവധി സിനിമകളില്‍ തമന്ന നായികയായി തകര്ന്നാടിയിട്ടുണ്ട്. ധാരാളം ആരാധകരെ നേടിയെടുക്കാന്‍ സാധിച്ച തമന്ന തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ്. തെന്നിന്ത്യന്‍ സിനിമയിലെ വിജയത്തിന് ശേഷമാണ് തമന്ന ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ന് ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന.
തമന്നയുടെ ഓണ്‍ സ്ക്രീന്‍ ജീവിതം പോലെ തന്നെ ഓഫ് സ്ക്രീന്‍ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അതേസമയം, തന്റെ കരിയറില്‍ ധാരാളം വെല്ലുവിളികളും പ്രതിസന്ധികളും തമന്നയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയില്‍ നിന്നും മോശം അനുഭവങ്ങളും തമന്നയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ തമന്നയ്ക്ക് സംവിധായകനില്‍ നിന്നും കരണത്ത് അടി കിട്ടുന്നത് പോലെയുള്ള സംഭവും ഉണ്ടായിട്ടുണ്ട്.
തമന്നയുടെ കരിയറിന്റെ തുടക്കകാലത്തായിരുന്നു സംഭവം. സംവിധായകന് ആവശ്യപ്പെട്ട ഭാവം മുഖത്തു കൊണ്ടുവരാന്‍ തമന്നയ്ക്ക് സാധിച്ചിരുന്നില്ല. പലവട്ടം റീടേക്ക് പോയിട്ടും തമന്നയുടെ അഭിനയം ശരിയായി വരുന്നില്ല. ഇതോടെ സംവിധായകന്റെ നിയന്ത്രണം നഷ്ടമാവുകയും അദ്ദേഹം തമന്നയുടെ കരണത്ത് അടിക്കുകയുമായിരുന്നു. കണ്ടു നിന്നവരെയെല്ലാം ഞെട്ടിച്ചതായിരുന്നു സംഭവം.
എന്നാല്‍ തമന്ന സംവിധായകന്റെ അടിയില്‍ യാതൊരു പ്രതികരണം പോലും നടത്തിയില്ല എന്നതാണ് വസ്തുത. തല്ല് കിട്ടിയിട്ടും തമന്ന അനങ്ങിയില്ല. തന്നെ തല്ലിയ സംവിധായകന് തമന്നയുടെ അടുത്ത സുഹൃത്തായിരുന്നു. ഇരുവരും മുമ്പ് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തമന്ന അന്ന് ഒന്നും മിണ്ടാതെ തന്റെ രംഗം അഭിനയിച്ച് തീര്‍ത്ത് പോവുകയായിരുന്നു. എന്നാല്‍ പിന്നീടൊരിക്കലും തമന്ന ആ സംവിധായകനൊപ്പം സിനിമ ചെയ്തിട്ടില്ല.
ബിഗ് സ്ക്രീനിന് പുറമെ ഒടിടിയിലും തമന്ന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി സൂപ്പര്‍ ഹിറ്റ് സീരീസുകളില്‍ തമന്ന അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ തമന്നയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തമന്നയും നടന് വിജയ് വര്‍മയും പ്രണയത്തിലാണ്. ലസ്റ്റ് സ്റ്റോറീസ് 2വില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അധികം വൈകാതെ ഇരുവരും വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം തമന്ന മലയാളത്തിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ദിലീപ് നായകനായ ബാന്ദ്രയിലൂടെയായിരുന്നു തമന്നയുടെ മലയാളം എന്‍ട്രി. പക്ഷെ സിനിമ ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. മലയാളത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചെല്ലാം തമന്ന പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുകാര്യം നേരിട്ട് അനുഭവിക്കാതെ പൊതുവെ ഞാന്‍ അഭിപ്രായം പറയാറില്ല. അതിനാല്‍ മലയാള സിനിമാ രംഗം എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് എനിക്ക് മുന്‍ ധാരണകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇത്രയും ഊഷ്മളത ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇനി എപ്പോഴെങ്കിലും കൊച്ചിയിലേക്ക് വരികയാണെങ്കില്‍ അരുണ്‍ സാറിനെയും ദിലീപ് സാറിനെയും വിളിക്കും.
അവരെന്നെ കുടുംബം പോലെയാണ് പരിഗണിച്ചത്. എല്ലാ സിനിമകളിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല. സെറ്റില്‍ വന്ന് ജോലി ചെയ്യുക എന്നതിനപ്പുറവും സ്നേഹവും ബഹുമാനവും കിട്ടിക്കോളണം എന്നില്ല. എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം ആദ്യമായാണ് ഒരു സിനിമയില്‍ മലയാളം സംസാരിക്കുന്നത്. അഭിനയിച്ച് തുടങ്ങുമ്പോള്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും സ്വാഭാവികമായി കെമിസ്ട്രി ഉണ്ടായി. സെറ്റില്‍ എല്ലാവരും വളരെ സ്നേഹമായിരുന്നു. അതുകൊണ്ടു തന്നെ മറ്റൊരു സിനിമയുടെ സെറ്റിലേയ്ക്ക് പോകുന്നത് ആലോചിക്കാന്‍ പോലും പറ്റില്ലെന്നും തമന്ന ചിരിച്ച് കൊണ്ട് പറഞ്ഞു. ജോണ്‍ എബ്രഹാമിനൊപ്പം അഭിനയിക്കുന്ന വേദാ, സ്ത്രീ 2, ഓടേല 2 എന്നീ സിനിമകളാണ് തമന്നയുടേതായി അണിയറിയലുള്ളത്. ബാന്ദ്രയാണ് തമന്നയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച...