Connect with us

ഇന്ന് പലര്‍ക്കും ഗ്ലാമര്‍,പൈസ,പേരും പ്രശസ്തിയും ഇതൊക്കെയേ ഉള്ളൂ വലിയ കാര്യമായിട്ട്, ഞങ്ങളുടെയൊക്കെ കാലത്ത് വരുമാനമാണ് സിനിമ; സിനിമയേക്കാള്‍ കാശ് ചില നടിമാര്‍ ഉദ്ഘാടനത്തിന് പോയാല്‍ കിട്ടും; മല്ലിക സുകുമാരന്‍

Actress

മലയാളുകള്‍ക്ക് മല്ലിക സുകുമാരന്‍ എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോഴിതാ പഴയകലത്തെ സിനിമയും ഇപ്പോഴത്തെ സിനിമയിലെ മാറ്റവും ഒക്കെ സൂചിപ്പിക്കുകയാണ് മല്ലിക സുകുമാരന്‍. കൂടാതെ ഇപ്പോഴിതാ മലയാള സിനിമയിലെ ചില പ്രവണതകള്‍ അവര്‍ എടുത്തു കാട്ടുകയും ചെയ്യുന്നുണ്ട്. ഗ്ലാമറിനും മറ്റും അന്ന് പ്രാധാന്യം ഇല്ലായിരുന്നുവെന്നുംഅക്കാലത്ത് സിനിമ എല്ലാവരുടെയും അന്നം ആണെന്ന് ബോധ്യം ഉണ്ടായിരുന്നുവെന്നും മല്ലിക സുകുമാരന്‍ ചൂണ്ടിക്കാട്ടി.

‘അന്നത്തെ കാലത്ത് ഡബ്ബിംഗ് ഒന്നുമുണ്ടായിരുന്നില്ല. ക്യാമറ വച്ച് അപ്പോള്‍ തന്നെ ഡയലോഗ് എടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്‌ക്രിപ്റ്റ് എല്ലാവരും നന്നായി പഠിക്കാറുണ്ട്. എങ്ങനെ ഡയലോഗ് പറയണം, എങ്ങനെ അവതരിപ്പിക്കണം എന്നൊക്കെ റിഹേഴ്‌സല്‍ കഴിയുമ്പോഴേയ്ക്ക് പക്കാ ആകുമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല’ എന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്.

‘ഇപ്പോള്‍ എന്താണ് എന്റെ വേഷം, എന്താണ് ഞാന്‍ പറയേണ്ടത് എന്നൊക്കെ ക്യാമറയുടെ മുന്നില്‍ വന്നതിന് ശേഷം ചോദിക്കുന്നവരുമുണ്ട്. സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അല്ല, പുതിയ പുതിയ കുട്ടികളുണ്ട്. അതിന്റെ ഗൗരവം ഇല്ലാത്തത് കൊണ്ടായിരിക്കാം ചെലപ്പോള്‍. സിനിമ എന്നത് ഒരു വിനോദോപാധി അല്ലാതെ ഇത് നമ്മുടെ അന്നമാണ് എന്ന് കരുതുന്ന തലമുറയില്‍ നമ്മളൊക്കെ ബഹുദൂരം ഇങ്ങ് പോന്നുപോയി’.

‘ഇപ്പോള്‍ അവര്‍ക്കൊക്കെ സിനിമ എന്ന് പറഞ്ഞാല്‍ ഗ്ലാമര്‍, അതിന്റെ പൈസ, പേരും പ്രശസ്തിയും സമൂഹത്തില്‍ ഇറങ്ങി നടക്കുമ്പോള്‍ അതിന്റെ പേരില്‍ കിട്ടുന്ന ഒരു ആരാധന ഇതൊക്കെയേ ഉള്ളൂ വലിയ കാര്യമായിട്ട്. ഞങ്ങളുടെയൊക്കെ കാലത്ത് വരുമാനമാണ് സിനിമ. ഒരു പടം അഭിനയിച്ചു കഴിഞ്ഞാല്‍ ഇത്ര രൂപ കിട്ടുമ്പോള്‍ അത് നമുക്ക് നിത്യ ചെലവിനുള്ള കാശാണ്’.

‘ഇന്നിപ്പോള്‍ സിനിമയേക്കാള്‍ കാശ് പലരും ഉദ്ഘാടനത്തിന് പോയാല്‍ കിട്ടും. ഇങ്ങനെ കാലം മാറിയതിന്റെ ഒരുപാട് വ്യത്യാസങ്ങള്‍ ഇപ്പോഴുണ്ട് എന്നും മല്ലിക സുകുമാരന്‍ പറയുന്നു. നിലവില്‍ നിരവധി മുന്‍നിര നായികമാരാണ് മലയാളത്തില്‍ ഉദ്ഘാടനങ്ങളില്‍ നിരന്തരം പങ്കെടുത്തുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതിനെയാണ് ഇപ്പോള്‍ മല്ലികാ സുകുമാരന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top