
Movies
‘ഗോട്ട്’ ക്ലെെമാക്സ് തിരുവനന്തപുരത്ത്!! ക്ലെെമാക്സ് രംഗത്തിൽ മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കും..
‘ഗോട്ട്’ ക്ലെെമാക്സ് തിരുവനന്തപുരത്ത്!! ക്ലെെമാക്സ് രംഗത്തിൽ മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കും..

ഒരിടവേളയ്ക്ക് ശേഷം തമിഴ് നടൻ വിജയ് സിനിമ ചിത്രീകരണത്തിനായി കേരളത്തിലെത്തുന്നു. വെങ്കട് പ്രഭു ഒരുക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'(ഗോട്ട്) എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനാണ് താരം എത്തുന്നത്. കേരളത്തിൽ മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിൽ ചിത്രീകരണം നടക്കുമെന്നാണ് വിവരങ്ങൾ. ചിത്രത്തിൻ്റെ ക്ലെെമാക്സ് രംഗങ്ങൾ തിരുവനന്തപുരത്ത് വെച്ച് ചിത്രീകരിക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയിൽ ചിത്രീകരിക്കാനിരുന്ന രംഗങ്ങളാണ് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്. ക്ലെെമാക്സ് രംഗത്തിൽ മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുമെന്നാണ് സൂചന. മാർച്ച് 18-നാണ് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നത്. വിജയ് 18-ന് തന്നെ എത്തും. തിരുവനന്തപുരത്ത് ആദ്യമായി ചിത്രീകരിക്കുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.
രണ്ടു പൂവൻ കോഴികളെ മുന്നിൽ നിർത്തി അവയുടെ കലപില ശബ്ദം മാത്രം പുറത്തുവിട്ടുകൊണ്ട് സംശയം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു....
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
സൂര്യ നായകനായി, സിരുത്തൈ ശിവയുടെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു കങ്കുവ. ബിഗ് ബജറ്റിൽ പുറത്തെത്തിയ ചിത്രം തിയേറ്ററുകളിൽ പരാജയമായിരുന്നു. പിന്നാലെ സൂര്യയ്ക്കെതിരെ...
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായും...
തികച്ചും പ്രണയാർദ്രമായ മൂഡിൽ പ്രിയതാരം ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൽന രാമകൃഷ്ണൻ്റേയും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് ഒരു വടക്കൻ തേരോട്ടം...