പ്രേമലുവിന് പിന്നാലെ തമിഴിൽ കസറാൻ മമിത ബൈജു.. ആവേശത്തോടെ ആരാധകർ

പ്രേമലുവിന് പിന്നാലെ ഇപ്പോഴിതാ രാംകുമാർ സംവിധാനം ചെയ്യുന്ന പ്രണയ ചിത്രത്തിലാണ് വിഷ്ണു വിശാലിന്റെ നായികയായി മമിത എത്തുന്നത്. കൊടൈക്കനാലിൽ ഉടൻ ചിത്രീകരണം ആരംഭിക്കും. മമിത അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ്.അതേസമയം, മലയാളത്തിലും തെലുങ്കിലും ചരിത്ര വിജയം നേടുന്ന പ്രേമലുവിന്റെ തമിഴ് പതിപ്പ് നാളെ തിയേറ്ററുകളിൽ എത്തും. ആഗോള തലത്തിൽ 100 കോടി കടന്ന് യാത്രയിലാണ് പ്രേമലു.
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിലൂടെ നസ്ളിനും മമിതയും ഭാഗ്യ ജോടികളായി മാറുകയും ചെയ്തു. ഓപ്പറേഷൻ ജാവയിലെ അൽഫോൻസ എന്ന കഥാപാത്രമാണ് മമിതയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് മമിത എന്നു വിശ്വസിക്കാൻ പ്രേക്ഷകർക്ക് കഴിയില്ലായിരുന്നു. ഡാകിനി, വരത്തൻ, ഹണി ബീ, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, സൂപ്പർ ശരണ്യ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. അടുത്തിടെ താരം തമിഴിലേക്കും ചേക്കേറിയിരുന്നു. ജി വി പ്രകാശിന്റെ നായികയായി റെബൽ എന്ന ചിത്രത്തിലൂടെയാണ് മമിതയുടെ തമിഴ് അരങ്ങേറ്റം. മാർച്ച് 22ന് റെബൽ തിയേറ്ററുകളിൽ എത്തും.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...