
Hollywood
ഓസ്കര് വേദിയില്‍ തെന്നി വീണ് ലിസ കോശി, എന്നിട്ടും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി; വൈറലായി വീഡിയോ
ഓസ്കര് വേദിയില്‍ തെന്നി വീണ് ലിസ കോശി, എന്നിട്ടും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി; വൈറലായി വീഡിയോ
Published on

ഓസ്കര് പുരസ്കാര വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത്. അതിനിടെ റെഡ് കാര്‍പ്പറ്റിലെ ഒരു വീഴ്ചയുടെ വിഡിയോ ആണ്. നടി ലിസ കോശിയാണ് റെഡ് കാര്‍പ്പറ്റില്‍ വീണത്.
ചുവന്ന ഓഫ് ഷോള്‍ഡര്‍ മര്‍ചേസ ഗൗണ്‍ ആണ് ലിസ ധരിച്ചിരുന്നത്. ഹൈ ഹീല്‍സ് ആണ് താരം അണിഞ്ഞിരുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു ശേഷം മുന്നോട്ടു നീങ്ങുന്നതിനിടെ താരം വീണ് പോവുകയായിരുന്നു.
രണ്ടു പേരുടെ സഹായത്തോടെയാണ് താരം എഴുന്നേറ്റത്. എന്നാല്‍ വീഴ്ച ലിസ കോശിയെ തളര്‍ത്തിയില്ല. ചിരിയോടെ എഴുന്നേറ്റ് വന്ന താരം വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. അതൊരു മാന്‍ ഹോളായിരുന്നു, നിങ്ങളെല്ലാം കണ്ടില്ലേ? എന്ന് താരം ഫോട്ടോഗ്രാഫര്‍മാരോട് ചോദിക്കുന്നതും വിഡിയോയിലുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. എട്ട് ഇഞ്ചിന്റെ ഹീല്‍സ് ധരിച്ചതിനാലാണ് വീഴാന്‍ കാരണമായത് എന്നാണ് ചിലര്‍ പറഞ്ഞത്. വീഴ്ചയിലും തളര്‍ന്നുപോകാതിരുന്ന ലിസ കോശിയെ പ്രശംസിക്കുന്നവരും നിരവധിയാണ്.
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം....
ജാപ്പനീസ് പോ ൺ താരം റേ ലിൽ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലെ പള്ളിയിൽ പർദ ധരിച്ച്...